ക്രിയേറ്റീവ് ക്രിട്ടിക്‌സ് ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് ആണ് മികച്ച നടന്‍. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിയും പാര്‍വതിയും മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ജമാലിന്റെ പുഞ്ചിരിയിലെ അഭിനയമികവിന് ഇന്ദ്രന്‍സിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. യൂത്ത് ഐക്കണായി നസ്ലിനെ (പ്രേമലു) തെരഞ്ഞെടുത്തു. സ്റ്റാര്‍ ഓഫ് ദ ഇയറായി നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയിസിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറിന് ജനപ്രിയ നടനും പ്രേമലുവിലൂടെ മമിത ബൈജുവിന് ജനപ്രിയനടിക്കും ഉള്ള പുരസ്‌കാരം ലഭിച്ചു. നവാഗത സംവിധായകന്‍–ക്രിസ്‌റ്റോ ടോമി (ഉള്ളൊഴുക്ക്), ജനപ്രിയ സംവിധായകന്‍ – ജിത്തു മാധവന്‍ (ആവേശം), മികച്ച സ്വഭാവ നടന്‍ – സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം), സ്വഭാവ നടി – മഞ്ജുപിള്ള (ഫാലിമി, മലയാളി ഫ്രം ഇന്ത്യ), മികച്ച തിരക്കഥാകൃത്ത് – രാഹുല്‍ സദാശിവം (ഭ്രമയുഗം), മികച്ച പശ്ചാത്തല സംഗീതം – ക്രിസ്‌റ്റോ സേവ്യര്‍ (ഭ്രമയുഗം), ജനപ്രിയ സംഗീത സംവിധായകന്‍ – സുഷിന്‍ ശ്യാം (ആവേശം), മികച്ച ഗായകന്‍–ജിതിന്‍ രാജ് (ആടുജീവിതം), മികച്ച ഗായിക – നിത്യാ മാമന്‍ (പ്രിന്‍സസ് സ്ട്രീറ്റ്), പ്രത്യേക ജൂറി പുരസ്‌ക്കാരം–അനാര്‍ക്കലി മരയ്ക്കാര്‍ (ഗഗനചാരി), എഡിറ്റര്‍–ഷമീര്‍ മുഹമ്മദ് (എബ്രഹാം ഓസ് ലര്‍), നവാഗത ഗായകന്‍–എസ്. ശ്രീജിത് ഐപിഎസ് ( ദ സ് പോയില്‍സ്), ജനപ്രിയ ഗാനരചയിതാവ് – വിനായക് ശശികുമാര്‍ (ആവേശം), ജനപ്രിയ ഗായകന്‍ – വിജയ് യേശുദാസ് (ആടുജീവിതം), ജനപ്രിയ ഗായിക – ചിന്മയി (ആടുജീവിതം),ട്രാന്‍സ് കമ്മ്യൂണിറ്റി വിഭാഗത്തില്‍ മികച്ച അഭിനേത്രി അഞ്ജലി അമീര്‍ ( ദ സ്‌പോയില്‍സ്).