പ്രഭാസിന്‍റെ 'കല്‍ക്കി 2989 എഡി' കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ്

കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും.

author-image
Athul Sanil
New Update
dq
Listen to this article
0.75x 1x 1.5x
00:00 / 00:00

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിച് നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തുന്ന സിനിമയാണ് 'കൽക്കി 2898 എഡി'. ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസ് ചെയ്തത് . മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിച്ചിരിക്കുന്നത്. 



ദുൽഖറിന്റെ ഏറ്റവും വലിയ വിജയ ചിത്രമായ 'സീതാ രാമം' നിർമിച്ചത് വൈജയന്തി മൂവീസ് ആയിരുന്നു. 'കൽക്കി 2898 എഡി'യുടെ നിര്‍മ്മാണവും ഈ കമ്പനി തന്നെ. ചിത്രം ജൂണ്‍ 27ന് റിലീസിനെത്തും. ബിസി 3101- ല്‍ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

 

വലിയ ബഡ്ജറ്റിൽ ഇറങ്ങുന്ന ചിത്രത്തിനായി ഏറെ നാളത്തെ കാത്തിരിപ്പാരുന്നു. ചിത്രം ജൂൺ 27 നു റിലീസ് ചെയ്യമ്പോൾ ആരധകർക്കും സിനിമ പ്രേമികൾക്കും ആഘോഷിക്കാനുള്ള വകയുണ്ടെന്നു ട്രെയ്ലറിൽ നിന്നും വ്യക്തമാണ്.

dq kalki 2898 AD prebhas