ഗായിക പി. സുശീല ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സുശീല ചികിത്സയിൽ കഴിയുന്നത്. 86-കാരിയായ സുശീലയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

author-image
Greeshma Rakesh
New Update
p susheela

p susheela

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക പി സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടർന്നാണ് സുശീലയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സുശീല ചികിത്സയിൽ കഴിയുന്നത്. 86-കാരിയായ സുശീലയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 



movie news chennai news p susheela