സിജോയുടെ മൂക്ക് അസി റോക്കി ഇടിച്ചുതകര്‍ത്തു! കോടതി കയറി ബിഗ് ബോസ്; നിര്‍ത്തിവയ്ക്കുമോ?

ബിഗ് ബോസില്‍ നിയമവിരുദ്ധത ഉണ്ടെന്നാണ് ആരോപണം. വെറുതെ ആരോപണം ഉന്നയിക്കുകയല്ല, ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി നല്‍കിയത്

author-image
Rajesh T L
Updated On
New Update
bigg boss
Listen to this article
0.75x 1x 1.5x
00:00 / 00:00

ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതില്‍ പങ്കെടുക്കുന്നവരെ ബിഗ് ബോസ് താരങ്ങള്‍ എന്നാണ് വിളിക്കുന്നത് തന്നെ. ബിഗ് ബോസിനു മരണ മണി മുഴങ്ങുന്നോ? അങ്ങനെയാണ് തോന്നുന്നത്. ബിഗ് ബോസിന്റെ കണ്ടന്റുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇക്കുറി വെറും ആരോപണമല്ല, സംഗതി കുറച്ചു സീരിയസാണ്.

ബിഗ് ബോസില്‍ നിയമവിരുദ്ധത ഉണ്ടെന്നാണ് ആരോപണം. വെറുതെ ആരോപണം ഉന്നയിക്കുകയല്ല, ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

റിയാലിറ്റി ഷോയില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിരിന്നത്. സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കില്‍ ഉടനടി പരിഹരിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. 

ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി സമര്‍പ്പിച്ചത്. അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുള്‍ ഹഖിം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) ആക്റ്റ്, 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

1995ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ആക്രമണം സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച് കോടതി കേന്ദ്ര സര്‍ക്കാരിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും സ്റ്റാര്‍ ഇന്ത്യയ്ക്കും പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറെ നാടകീയതകള്‍ നിറഞ്ഞ സംഭവമായിരുന്നു അസി റോക്കി സിജോയെ ആക്രമിച്ചത്. വാക്കുതര്‍ക്കത്തിനിടെ അസി റോക്കി സിജോയുടെ മുഖത്ത് ശക്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സിജോ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. അസി റോക്കിയെ അന്ന് തന്നെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ അസി റോക്കിക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും യാതൊരു പരാതിയും ഇല്ലെന്നായിരുന്നു സിജോയുടെ പ്രതികരണം. പക്ഷെ അസി റോക്കി - സിജോ വിഷയം കോടതി കയറിയിരിക്കുകയാണ്.

കോടതിക്ക് പുറമെ പൊലീസിനും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനും ആദര്‍ശ് പരാതി നല്‍കിയിരുന്നു. 

 

mohanlal bigg boss High Court bigg boss malayalam season 6