'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്നു; ലാലേട്ടന് ഒരു പിറന്നാൾ സമ്മാനവുമായി മന്ത്രി റിയാസ്

'കിരീടം പാലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കിരീടം സിനിമപ്പോലെ തന്നെ മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് പാലവും.

author-image
Anagha Rajeev
New Update
rrrrr
Listen to this article
0.75x 1x 1.5x
00:00 / 00:00

മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ ഒന്നാണ് ചിത്രത്തിലെ 'കിരീടം പാലം'. 'കിരീടം പാലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കിരീടം സിനിമപ്പോലെ തന്നെ മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് പാലവും.

കിരീടം പാലത്തെയും വെള്ളായണി കായലിൻറെ മനോഹാരിതയെയും ആസ്വദിക്കാൻ കഴിയുന്നത് പോലെ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം... 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിൻറെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിൻറെ കവിളിൽ തലോടി എന്ന മികച്ച ഗാനത്തിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ്. കിരീടം പാലത്തെയും വെള്ളായണി കായലിൻറെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. എന്നാണ് മന്ത്രി മുഹമ്മ​ദ് റിയാസ് കുറിച്ചത്. 

അതേസമയം മോഹൻലാൽ ഇന്ന് 64-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു കഴിഞ്ഞു. അതിൽ തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ ശ്രദ്ധേയമായിരുന്നു. 

 

p a muhammad riyas tourist destination