ഷാനവാസ് കെ ബാവക്കുട്ടിയുടെ 'ഒരു കട്ടിൽ ഒരു മുറി'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

author-image
Greeshma Rakesh
Updated On
New Update
iw

oru kattil oru muri movie new release date announced

Listen to this article
0.75x 1x 1.5x
00:00 / 00:00

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻറെ  റിലീസ് തീയതി പ്രഖ്യാപിച്ചു.നേരത്തെ ഏപ്രിൽ 26 ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ ചില കാരണങ്ങളാൾ റിലീസ് തീയതി മാറ്റുകയായിരുന്നു.ഇപ്പോഴിതാ ജൂൺ 14 ആണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.കിസ്മത്ത്, തൊട്ടപ്പൻ എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ഒരു കട്ടിൽ ഒരു മുറി. 

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഒരു കട്ടിലിനെയും മുറിയെയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ വിഷയമാക്കികൊണ്ട് തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന ഒരു കട്ടിൽ ഒരു മുറി സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ പി  ഉണ്ണികൃഷ്ണൻ, പി എസ് പ്രേമാനന്ദൻ, പി എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്. 

ഛായാഗ്രഹണം എൽദോസ് ജോർജ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം അരുൺ ജോസ്, മേക്കപ്പ് അമൽ കുമാർ, സംഗീത സംവിധാനം അങ്കിത് മേനോൻ ആന്റ് വർക്കി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മിക്സിംഗ് വിപിൻ വി നായർ, പ്രൊഡക്ഷൻ കൺട്രോളർ ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ റഹ്‍മത്ത്, സ്റ്റിൽസ് ഷാജി നാഥൻ, സ്റ്റണ്ട് കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ ലിജു പ്രഭാകർ, വിഷ്വൽ എഫക്ട് റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി സി, എ കെ രജിലേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിസൈൻസ് ഓൾഡ് മങ്ക്സ്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാൻറ്, പി ആർ ഒ- എ എസ് ദിനേശ്.

 

release date Latest Movie News oru kattil oru muri