മലയാളി ഫ്രം ഇന്ത്യ! പേരില്‍ തന്നെ ഒരു കൗതുകമുണ്ട്. ഈ നിവിന്‍ പോളി ചിത്രം വന്‍ വിജയമാകുന്നു. നിവിന്റെ തിരിച്ചുവരവാണ് ഈ ചിത്രം. ആദ്യ ദിവസം രണ്ടര കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. റിലീസ് ദിവസം തന്നെ രാത്രിയില്‍ നൂറില്‍ കൂടുതല്‍ അധിക ഷോകളും നടത്തി.
രസകരമാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രം. യാതൊരു പണിയുമില്ലാതെ, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാത്ത ഗോപിയായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. മല്‍ഗോഷ് എന്ന ഗോപിയുടെ കൂട്ടുകാരനായി ധ്യാന്‍ ശ്രീനിവാസനും അഭിനയിക്കുന്നു. നിവിന്‍-ധ്യാന്‍ കോമ്പോയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
സൂപ്പര്‍ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജനഗണമനയ്ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് തിരക്കഥ നിര്‍വഹിക്കുന്നത്.
അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സുദീപ് ഇളമന്‍. സംഗീതം ജെയ്ക്‌സ് ബിജോയ്. സഹനിര്‍മാതാവ് ജസ്റ്റിന്‍ സ്റ്റീഫന്‍.
ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, എഡിറ്റര്‍ ആന്‍ഡ് കളറിങ് ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍രാജ് ചിറയില്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവന്‍. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍ സൗണ്ട് ഡിസൈന്‍ ടഥചഇ സിനിമ.
ഫൈനല്‍ മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍. ലൈന്‍ പ്രൊഡക്ഷന്‍ റഹീം പിഎംകെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്‌സ് ഗോകുല്‍ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റര്‍ ബില്ലാ ജഗന്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് പ്രേംലാല്‍, വിഎഫ്എക്‌സ് പ്രോമിസ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്. വിതരണം മാജിക് ഫ്രെയിംസ്.