ഫാമിലി ത്രില്ലർ ബി​ഗ് ബെന്നിന്റെ ടീസർ പുറത്ത്; ചിത്രം ജൂൺ 28 ന് തീയേറ്ററുകളിലേക്ക്

ജീൻ ആന്റണി എന്ന യുവാവിന്റെയും ഭാര്യ ലൗവ്‌ലിയുടെയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

author-image
anumol ps
New Update
big ben

ചിത്രത്തിന്റെ ടീസറിൽ നിന്നും 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ബിനോ അ​ഗസ്റ്റിൻ സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ബി​ഗ് ബെന്നിന്റെ ടീസർ പുറത്ത്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജൂൺ 28 ന് തീയേറ്ററുകളിൽ എത്തും.  

ജീൻ ആന്റണി എന്ന യുവാവിന്റെയും ഭാര്യ ലൗവ്‌ലിയുടെയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജീൻ ആന്റണി എന്ന നായക കഥാപാത്രത്തെയാണ് അനു മോ​ഹൻ അവതരിപ്പിക്കുന്നത്. ജീനിന്റെ ഭാര്യയായ ലൗവ്‌ലി എന്ന കഥാപാത്രമായി അതിഥി രവിയും എത്തുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി,  ബിജു സോപാനം,നിഷാ സാരംഗ്, ബേബി ഹന്ന  മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം. എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൻ,  പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട് , സംഘടനം- റൺ രവി, അസ്സോസിയേറ്റ്  പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ ,, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ,  പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 


New movie teaser release big ben