ലണ്ടനില്‍ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായത് നിരുത്തരവാദിത്തപരമായ പെരുമാറ്റം: നടന്‍ നീരജ് കുമാര്‍

ലണ്ടനില്‍ സ്റ്റേജ് ഷോയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് നടന്‍ നീരജ് മാധവ്. ഷോയുടെ സംഘാടകരുടെ ഭാഗത്ത് നിന്ന് അപകീര്‍ത്തിപരമായ ഭാഷാപ്രയോഗവും കൂടാതെ കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്ന് നീരജ് മാധവ്

author-image
Athira Kalarikkal
New Update
Neeraj Madhav

Neeraj Madhav

Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടനില്‍ സ്റ്റേജ് ഷോയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് നടന്‍ നീരജ് മാധവ്. ഷോയുടെ സംഘാടകരുടെ ഭാഗത്ത് നിന്ന് അപകീര്‍ത്തിപരമായ ഭാഷാപ്രയോഗവും കൂടാതെ കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്ന് താരം നീരജ് മാധവ്. സംഘാടകരുടെ ദുഷ്‌പെരുമാറ്റവും അനാദരവും ഞെട്ടലുണ്ടാക്കിയെന്നും നീരജ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.  

'ഡബ്ലിനില്‍ നടന്ന ഇവന്റിനു ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും മാനേജരും ഉള്‍പ്പെടെയുള്ള ഞങ്ങളുടെ സംഘത്തിനു നേരെ അപകീര്‍ത്തികരമായ ഭാഷാപ്രയോഗമാണ് അവര്‍ നടത്തിയത്. കൂടാതെ, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു പരുക്ക് പറ്റിയേനെ. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്തപരമായ ഈ പെരുമാറ്റത്തെത്തുടര്‍ന്ന് ലണ്ടനിലെ മറ്റു പരിപാടികളെല്ലാം ഞങ്ങള്‍ റദ്ദ് ചെയ്തു. ഇത്തരം ദുഷ്‌പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാന്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല.

മാത്രവുമല്ല, ഞങ്ങളുടെയൊരു സഹപ്രവര്‍ത്തകന്‍ ലണ്ടനില്‍ കുടുങ്ങിയതിനാല്‍ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുതരാനും സംഘാടകര്‍ തയാറായില്ല. ഇതൊക്കെ ഞങ്ങളില്‍ വലിയ ഞെട്ടലുണ്ടാക്കി. നടന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകുന്നില്ല. അവരുടെ പെരുമാറ്റത്തിനും മോശം പ്രവണതയ്ക്കുമെതിരെ ശബ്ദമുയര്‍ത്തുകയാണു ഞങ്ങള്‍.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതു തടയാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന പ്രിയപ്പെട്ട ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആത്മാര്‍ഥമായ നന്ദി'.  തനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

london Neeraj madhav