നാഗ ചൈതന്യയും ശോഭിതയും വിവാഹിതരാകുന്നു; വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത്

നാ​ഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ഇന്ന് രാവിലെ 9 :42 ന് നടന്ന ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ അദ്ദേഹം പങ്കുവച്ചു.

author-image
Greeshma Rakesh
New Update
naga-chaitanya-and-sobhita-dhulipala-are-now-engaged

Sobhita Dhulipala , Nagarjuna and Naga Chaitanya

Listen to this article
0.75x 1x 1.5x
00:00 / 00:00

നടൻ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. നാ​ഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ഇന്ന് രാവിലെ 9 :42 ന് നടന്ന ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ അദ്ദേഹം പങ്കുവച്ചു.

" ഞങ്ങളുടെ മകൻ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 9: 42 ന് നടന്നതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്!! അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 8.8.8 അനന്തമായ സ്നേഹത്തിൻ്റെ തുടക്കം, സന്തുഷ്ടരായ ദമ്പതികൾക്ക് ആശംസിക്കുന്നു, എന്നാണ് അദ്ദേഹം പറഞ്ഞത്.

ഹൈദരാബാദിലെ നാഗാർജുനയുടെ വസതിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം.പരമ്പരാഗത സ്വർണ്ണാഭരണങ്ങളും മുടിയിൽ പീച്ച് പൂക്കളും ചേർന്ന പീച്ച് സിൽക്ക് സാരിയാണ് ശോഭിത ധരിച്ചിരുന്നത്. നാഗ ചൈതന്യ വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചടങ്ങിൽ കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട്.

തെന്നിന്ത്യൻ നടി സമാന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ശോഭിതയുമായുള്ള ഡേറ്റിം​ഗിനെക്കുറിച്ച് വാർത്തകൾ വന്നത്. ഇരുവരും അവധിക്കാലം ചെലവഴിച്ചതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നപ്പോഴും ഇരുവരും പ്രതികരിച്ചിരുന്നില്ല.

2017 ൽ ആയിരുന്ന നടി സമാന്തയുമായി നാ​ഗ ചൈതന്യയുടെ ആദ്യ വിവാഹം. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞതായി അറിയിച്ചത്. തന്റെ പേരിൽ നിന്ന് ഭർത്താവിന്റെ കുടുബപ്പേരായ അക്കിനേനി നീക്കിയത് പിന്നാലെ തന്നെ ഇരുവരും വേർപിരിയുകയാണെന്ന് ചർച്ച വന്നിരുന്നു. ഏറെ വൈകാതെ പരസ്പര സമ്മത്തതോടെ വേർപിരിയുകയായിരുന്നു.

ഇനി എന്നാണ് നാ​ഗചൈതന്യയുടെ വിവാഹം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സായ് പല്ലവിക്കൊപ്പം തണ്ടേൽ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നാ​ഗ ചൈതന്യ. ദേവ് പാട്ടേലിന്റെ മങ്കി മാൻ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാന്റെ നായികയായി

movie news nagarjuna engagement sobhita dhulipala