ബിജുമേനോനും ആസിഫ് അലിയും ഒന്നിക്കുന്ന; തലവൻ 2 വരുന്നു

മേയ് 24-ന് റിലീസിനെത്തിയ തലവനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിസ് ജോയുടെ വ്യത്യസ്തമായ പരീക്ഷണം മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകർക്ക് ലഭിച്ചത്.

author-image
Anagha Rajeev
New Update
thalavan2
Listen to this article
0.75x 1x 1.5x
00:00 / 00:00

മികച്ച നിരൂപക പ്രശംസ നേടി ബോക്‌സ് ഓഫീസിൽ സൂപ്പർഹിറ്റായ ജിസ് ജോയ് ചിത്രമാണ് തലവൻ. ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം തിയേറ്ററിൽ അറുപത്തിയഞ്ച് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിനിമയുടെ 65 ദിവസത്തെ വിജയാഘോഷ ചടങ്ങിൽ നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ആണ് തലവൻ 2 ടീസറിലൂടെ പ്രഖ്യാപിച്ചത്. ചടങ്ങിൽ ആസിഫ് അലി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ, അനുശ്രീ, കോട്ടയം നസീർ, ശങ്കർ മഹാദേവൻ തുടങ്ങിയർ പങ്കെടുത്തു .

മേയ് 24-ന് റിലീസിനെത്തിയ തലവനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിസ് ജോയുടെ വ്യത്യസ്തമായ പരീക്ഷണം മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ഉലകനായകൻ കമൽ ഹാസൻ അടക്കം കലാ സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തും മികച്ച കളക്ഷനാണ്  തലവൻ നേടിയത്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

movie updates