ഇന്ത്യയിൽ വിവാദം സൃഷ്ടിച്ചേക്കാം; ഒടിടി റിലീസിനൊരുങ്ങി 'മങ്കിമാൻ'

സിനിമയിലെ ചില സീനുകൾ ഇന്ത്യൻ പ്രേക്ഷകരിൽ വിവാദം സൃഷ്ടിച്ചേക്കാമെന്ന് കാട്ടിയാണ് തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാതിരുന്നത്

author-image
Anagha Rajeev
New Update
f
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ദേവ് പട്ടേൽ സംവിധാനം ചെയ്ത് ചിത്രം  ഇന്ത്യയിൽ റിലീസ് ഉപേക്ഷിച്ചു. മങ്കിമാൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളിൽ രണ്ട് മാസം മുൻപേ റിലീസ് ചെയ്ത ചിത്രമാണ് മങ്കിമാൻ. ഇന്ത്യൻ പാശ്ചത്തലത്തിലൊരുങ്ങിയ സിനിമ ജൂൺ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്ഫോമായ പീക്കോക്കിലാണ് പ്രീമിയർ ചെയ്യുക.

സിനിമയുടെ 4കെ അൾട്രാ എച്ച്‌ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകൾ ജൂൺ 25-നും ലഭിക്കും. ചിത്രത്തിൻറെ എക്സ്റ്റൻറഡ് കട്ടായിരിക്കും ഇതിൽ ലഭ്യമാകുക. ഇന്ത്യൻ സിനിമാസ്വാദകർക്കായി ജിയോ സിനിമ വഴിയാണ് സാധാരണ് പീക്കോക്ക് ഉള്ളടക്കങ്ങൾ ലഭ്യമാകുക. അതുകൊണ്ടു തന്നെ മങ്കി മാന് ഇന്ത്യയിൽ സംപ്രേഷണം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.

സിനിമയിലെ ചില സീനുകൾ ഇന്ത്യൻ പ്രേക്ഷകരിൽ വിവാദം സൃഷ്ടിച്ചേക്കാമെന്ന് കാട്ടിയാണ് തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാതിരുന്നത്. 10 മില്യൺ ഡോളർ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ആഗോളതലത്തിൽ 34.5 മില്യൺ ഡോളർ മാത്രമാണ് നേടാനായത്. തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ്, മാർച്ച് 11ന് സൗത്ത് ബൈ സൗത്ത് വെസ്റ്റിൽ ചിത്രത്തിൻറെ വേൾഡ് പ്രീമിയറും ഉണ്ടായിരുന്നു.

movie release