ലാലേട്ടന്റെ കൈയ്യക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ...!

മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാലിൻറെ കൈയ്യക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ലഭ്യമാകും.സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത്

author-image
Greeshma Rakesh
Updated On
New Update
mohan lal

mohanlals handwriting is now in digital font form

Listen to this article
0.75x 1x 1.5x
00:00 / 00:00


  
മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാലിൻറെ കൈയ്യക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ലഭ്യമാകും.സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത്.A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വേദിയിൽ വച്ച് നടന്ന മോഹൻ ലാലിന്റെ 64-ാം ജന്മദിനാഘോഷ വേളയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.ഇതോടെ പുതിയൊരു ചരിത്രനിമിഷത്തിനാണ് ബിഗ് ബോസ് വേദി സാക്ഷ്യം വഹിച്ചത്. 

അതെസമയം ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേർന്ന് സംഘടിപ്പിച്ച " സിനിമ കഥ " യുടെ കഥയും മോഹൻലാലിന് മുമ്പിൽ അവതരിപ്പിച്ചു. സിനിമ കഥയിലൂടെ പ്രേക്ഷകർക്ക് അവരാഗ്രഹിക്കുന്ന മോഹൻലാൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കഥകൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നത്.ആയിരകണക്കിന് ആൾക്കാരാണ് ഇതിൽ പങ്കെടുത്തത്.ബി​ഗ് ബോസ് വേദിയിൽ നടന്ന ജന്മദിനാഘോഷത്തിൽ റീജിയണൽ ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടിയും  ചാനൽ ഹെഡ്  കിഷൻ  കുമാറും പങ്കെടുത്തു.


 

 

 

birthday mohan lal digital font