മോഹൻലാൽ ചിത്രം ' ബറോസി' ന്റെ അനിമേറ്റഡ് വീഡിയോ പുറത്ത്

വ്യത്യസ്ത രീതിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. “Barroz & Voodoo” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
baroz movie

mohanlals barroz animated video released

Listen to this article
0.75x 1x 1.5x
00:00 / 00:00

ഓണം റിലീസായി പുറത്തിറങ്ങുന്ന ത്രീഡി ചിത്രം ബറോസിന്റെ അനിമേറ്റഡ് വീഡിയോ പങ്കുവച്ച് നടൻ മോഹൻലാൽ.ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചത്. വ്യത്യസ്ത രീതിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. “Barroz & Voodoo” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്‌ക്ക് പോസിറ്റീവ് കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. സുനിൽ നമ്പുവാണ് അനിമേറ്റഡ് വീഡിയോ സംവിധാനം ചെയ്തത്. ടികെ രാജീവ് കുമാറിന്റേതാണ് ആശയം. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് രമേഷ് നാരായണാണ് സം​ഗീതം നൽകിയിരിക്കുന്നത്. ബറോസിലെ മോഹൻലാലിന്റെ കഥാപാത്രമായ ഭൂതത്തോട് സമാനമായാണ് അനിമേഷനിലെ കഥാപാത്രത്തെയും ഒരുക്കിയിരിക്കുന്നത്. 

സെപ്റ്റംബർ 12-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് രസക്കാഴ്ചകൾ ഒരുക്കിയ താരം സംവിധായകന്റെ കുപ്പായമണിയുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.

 

mohan lal movie news animated video