പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്‍ മരിക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയില്‍. അര ബില്യന്‍ ഡോളര്‍ കടത്തിലായിരുന്നു ഗായകന്‍ എന്നാണ് കോടതി രേഖകള്‍ നല്‍കുന്ന സൂചന. ജൂണ്‍ 21 നാണ് കോടതിയില്‍ ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചത്.
13 തവണ ഗ്രാമി അവാര്‍ഡുകളില്‍ സ്വന്തമാക്കിയിട്ടുള്ള പോപ്പ് സംഗീതത്തിലെ രാജാവ് 2009 ജൂണ്‍ 25 നാണ് മരിച്ചത്. മരിക്കുമ്പോള്‍ പ്രായം 50. ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സംഗീത പര്യടനത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു മൈക്കിള്‍ ജാക്‌സന്റെ അപ്രതീക്ഷിത വിയോഗം. സംഗീത ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനായി പുതിയ ഗാനങ്ങളും ഒരുക്കിയിരുന്നു. ദിവസങ്ങളോളം പരിശീലനവും നടത്തി.
1993 മുതല്‍ തന്നെ മൈക്കിള്‍ ജാക്‌സന്റെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിരുന്നു. 1998-ല്‍ 140 മില്യന്‍ ഡോളര്‍ കടമുണ്ടായിരുന്നു. 2001 നും 2009 ജൂണിനും ഇടയില്‍ കടം 170 മില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. താരം എടുത്ത ലോണുകളുടെ പലിശയും ഇക്കാലയളവില്‍ ഗണ്യമായി വര്‍ദ്ധിച്ചിരുന്നു എന്നും രേഖകള്‍ പറയുന്നു.