മലയാള സിനിമയുടെ സുവര്‍ണ കാലമാണ് ഈ വര്‍ഷം. ഇറങ്ങുന്ന പടങ്ങളെല്ലാം മിന്നും വിജയമാണ് നേടികൊണ്ടിരിക്കുന്നത്. ചില പടങ്ങള്‍ കേരളം വിട്ട് യാത്രയിലാണ്. നിലവില്‍ മലയാള പടങ്ങള്‍ ഇതര ഭാഷയിലിറങ്ങി സഞ്ചരിക്കുകയാണ്. ഏപ്രിലില്‍ തിയറ്ററുകളില്‍ മലയാള സിനിമയുണ്ടാക്കിയ ഓളമായിരിക്കും മെയ് മാസത്തിലെന്നാണ് റിലീസുകള്‍ സൂചിപ്പിക്കുന്നത്.
നിവിന്‍ പോളി നായകനാകുന്ന 'മലയാളി ഫ്രം ഇന്ത്യ' ആണ് മെയ് മാസത്തില്‍ തിയറ്ററുകളിലെ ആദ്യമിറങ്ങുന്നത്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്റെ നായക സ്ഥാനത്തേക്കുള്ള തിരിച്ചുവരവാണ് മലയാളി ഫ്രം ഇന്ത്യ.
കോമഡി എന്റര്‍ടൈനര്‍ ആയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. മെയ് ആദ്യ വാരത്തില്‍ തന്നെ ടോവിനോ തോമസ് നായകനാകുന്ന 'നടികര്‍' എത്തുന്നുണ്ട്. മെയ് മൂന്നിനാണ് ടോവിയുടെ ഡേവിഡ് പടിക്കല്‍ എത്തുന്നത്.
പൃഥ്വിരാജ് ബേസില്‍ ജോസഫ് കോമ്പിനേഷനില്‍ എത്തുന്ന ഗുരുവായൂരമ്പല നടയില്‍ റിലീസ് മെയ് 16 നാണ്. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂര്‍ത്തങ്ങളാണ് സിനിമ പറയുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.