മോഹൻലാലും മമ്മൂട്ടിയും ഫഹദും കമൽ ഹാസനും; എം.ടിയുടെ ആന്തോളജി സീരീസ് ‘മനോരഥങ്ങൾ’  വരുന്നു

മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിവർക്കൊപ്പം കമൽ ഹാസനും അണിനിരക്കുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങൾ’ (Manorathangal) സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാല റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

author-image
Greeshma Rakesh
New Update
mt vasudevan nair

manorathangal a web series based on the writings of mt vasudevan nair drops for his birthday on 15th july

Listen to this article
0.75x 1x 1.5x
00:00 / 00:00

എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ഒടിടിയിലേക്ക്.മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിവർക്കൊപ്പം കമൽ ഹാസനും അണിനിരക്കുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങൾ’ (Manorathangal) സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാല റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.വളരെ വർഷങ്ങൾക്ക് ശേഷം, മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന എം.ടി. ചിത്രം എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്.

മനോരഥങ്ങൾ എന്ന് എം.ടി. പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി ഒ.ടി.ടി.യിൽ കാണാനാകും. ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ 15-ന് കൊച്ചിയിൽ നടക്കും. എം.ടി ആന്തോളിയുടെ ലോഞ്ചും റിലീസ് പ്രഖ്യാപനവും ജൂലൈ 15ന് കൊച്ചിയിൽ നടക്കും. കമൽഹാസനാണ് മനോരഥങ്ങൾ ലോഞ്ച് ചെയ്യുന്നത്.

എം.ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്.സംവിധായകരായ പ്രിയദർശൻ,ജയരാജ്,ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. ഇതിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്. 

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ബിജു മേനോനെ നായകനാക്കി ‘ശിലാലിഖിതം’ സംവിധാനം ചെയ്യുന്നതും പ്രിയദർശനാണ്. മമ്മൂട്ടിയെ നായകനാക്കി എംടിയുടെ ആത്മകഥയായ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്.

മഹേഷ് നാരായണനും ഫഹദ് ഫാസിലും ചേർന്ന് പ്രശസ്ത ചെറുകഥയായ ‘ഷെർലക്’ൽ അഭിനയിക്കുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘അഭയം തേടി വീണ്ടും’ എന്ന സിനിമയിൽ സിദ്ദിഖ് അഭിനയിക്കുമ്പോൾ, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരെ അവതരിപ്പിക്കുന്ന ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജ് സംവിധാനം ചെയ്യുന്നു.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാഴ്ച എന്ന ചിത്രത്തിലാണ് പാർവതി തിരുവോത്ത് അഭിനയിക്കുന്നത്. ഇന്ദ്രജിത്തിനും അപർണ ബാലമുരളിക്കുമൊപ്പം രതീഷ് അമ്പാട്ട് അഭിനയിച്ച ‘കടൽക്കാട്ട്’, ആസിഫ് അലി, മധുബാല എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.ടി.യുടെ മകൾ അശ്വതി ആദ്യമായി സംവിധാനം ചെയ്യുന്ന ‘വിൽപ്പന’ എന്നിവയാണ് സീരീസിലെ മറ്റു ചിത്രങ്ങൾ.



mohanlal mammootty mt vasudevan nair web series malayalam move Manorathangal