'കൺമണി അൻപോട് ഉപയോഗിച്ചത് അനുമതിയോടെയെന്ന്  മഞ്ഞുമ്മൽ നിർമ്മാതാവ്

പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു.തമിഴിൽ മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതായി ഷോൺ വ്യക്തമാക്കി.

author-image
Anagha Rajeev
New Update
DGHF
Listen to this article
0.75x 1x 1.5x
00:00 / 00:00

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിർമ്മാതാക്കളിൽ ഒരാളായ ഷോൺ ആന്റണി. മ്യൂസിക് കമ്പനികളിൽ നിന്ന് ​ഗാനത്തിൻ്റെ അവകാശം വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും ആദ്ദേഹം പറഞ്ഞു.

പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതായി ഷോൺ വ്യക്തമാക്കി.

1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ 'ഗുണ' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് 'കൺമണി അൻപോട് കാതലൻ'. ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ഗുണ സിനിമ ചർച്ചയാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലടക്കം ചിത്രത്തിലെ ഡയലോഗും പാട്ടും പ്രചാരം നേടിയിരിക്കുന്ന സമയത്താണ് ഇളയരാജയുടെ നോട്ടീസ്.

manjummel boys ilaiyaraajas