'മഞ്ഞുമ്മൽ ബോയ്സ് ഗംഭീരം, ഓസ്കർ അർഹിക്കുന്ന സിനിമ'; അൽഫോൻസ് പുത്രൻ

സിനിമ തീർച്ചയായും ഒരു ഓസ്കർ പുരസ്കാരം അർഹിക്കുന്നുണ്ടെന്നും അൽഫോൻസ് അഭിപ്രായപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ തനിക്ക് നഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിചേർത്തു

author-image
Anagha Rajeev
Updated On
New Update
ff
Listen to this article
0.75x 1x 1.5x
00:00 / 00:00

മഞ്ഞുമ്മൽ ബോയ്സ് സിനിമയെ അഭിനന്ദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമ തീർച്ചയായും ഒരു ഓസ്കർ പുരസ്കാരം അർഹിക്കുന്നുണ്ടെന്നും അൽഫോൻസ് അഭിപ്രായപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ തനിക്ക് നഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. 

അൽഫോൻസ് പുത്രന്റെ വാക്കുകൾ: മഞ്ഞുമ്മൽ ബോയ്സ് തീർച്ചയായും ഓസ്കർ അർഹിക്കുന്നു. എന്തൊരു ഗംഭീര സർവൈവൽ ത്രില്ലറാണ്! പൂർണമായും ഏറ്റവും മികച്ച രീതിയിൽ നിർമിക്കപ്പെട്ട സിനിമ. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ, ഓസ്കർ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. മലയാള സിനിമയെ അഭിമാനപൂരിതമാക്കിയതിൽ ചിദംബരത്തിനും സംഘത്തിനും വലിയ നന്ദി. ഞാനിന്നാണ് സിനിമ കണ്ടത്. വൈകിയതിൽ ക്ഷമിക്കണം. യഥാർഥ സംഭവത്തിൽ അകപ്പെട്ടവർ നേരിടേണ്ടി വന്ന വേദന ഇനി മറ്റൊരാൾക്ക് വരാതിരിക്കട്ടെ! 

ചിദംബരം സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റാണ്. ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും മാറ്റ് അന്യസംസ്ഥാനങ്ങളിലും സൂപ്പർ ഹിറ്റ് ആയിരുന്നു. സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്പോൾ, ചന്ദു സലിം കുമാർ, ജീൻ പോൾ ലാൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 

manjummal boys