'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ കേസ്; അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു

അഭിഭാഷകൻ പിന്മാറിയതിനാൽ ജൂൺ 12നാണ്​ ഹർജി പരിഗണിക്കുക. നിർമ്മാതാക്കൾക്ക് വാദിക്കാൻ ഇത് അവസാന അവസരമായിരിക്കുമെന്ന് അറസ്റ്റ് സ്റ്റേ ചെയ്ത്​ നേരത്തെ പുറ​പ്പെടുവിച്ച ഉത്തരവ് നീട്ടി നൽകിക്കൊണ്ടു ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നത്.

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ പറവ ഫിലിംസിന്റെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു. ഹർജിക്കാർ ഒത്തുതീർപ്പിന് തയാറാകാത്തതിനാലാണ് അഭിഭാഷകന്റെ പിന്മാറ്റം. പറവ ഫിലിംസിന്റെ ഉടമസ്ഥരായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജി​ കോടതിയുടെ പരിഗണനയിലാണ്.

അഭിഭാഷകൻ പിന്മാറിയതിനാൽ ജൂൺ 12നാണ്​ ഹർജി പരിഗണിക്കുക. നിർമ്മാതാക്കൾക്ക് വാദിക്കാൻ ഇത് അവസാന അവസരമായിരിക്കുമെന്ന് അറസ്റ്റ് സ്റ്റേ ചെയ്ത്​ നേരത്തെ പുറ​പ്പെടുവിച്ച ഉത്തരവ് നീട്ടി നൽകിക്കൊണ്ടു ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നത്.

നിർമ്മാതാക്കളായ പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാണ്.

22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

manjummal boys