15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരെ ഇളയരാജ

സിനിമയിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്.  പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് അദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ പറയുന്നു.

author-image
Anagha Rajeev
New Update
oll
Listen to this article
0.75x 1x 1.5x
00:00 / 00:00

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടിയുമായി ഇളയരാജ. സിനിമയിൽ അനുവാദം കൂടാതെ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. സിനിമയിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. 

പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് അദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ പറയുന്നു. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.

1991ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി അനുവാദം തേടാത്തതാണ് ഇളയരാജയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

 

manjummal boys