മമ്മൂക്കയുടെ ജന്മദിനത്തിൽ രക്തദാനവുമായി നടൻ ശബരീഷ്

മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ മുപ്പത്തിനായിരം രക്തദാനം നടത്തുന്ന ശ്രമത്തിലാണ്. ഓ​ഗസ്റ്റ് 20-ന് ഓസ്‌ട്രേലിയായിൽ ആണ് ആദ്യ രക്തദാനം നടന്നത്.

author-image
Vishnupriya
New Update
sabareesh
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ്ആരാധകർ. ജന്മദിനത്തിനോടനുബന്ധിച്ച് ഇതിന്റ ഭാ​ഗമായി ലോകമെമ്പാടുമായി നടത്തുന്ന രക്തദാന ഉദ്യമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ നടന്ന രക്തദാനത്തിനോടനുബന്ധിച്ച് ചലച്ചിത്ര താരം ശബരീഷ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. അങ്കമാലി എം.എൽ.എ. റോജി എം. ജോൺ, അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി ആളുകൾ രക്തദാനം നിർവ്വഹിച്ചവരിൽ പെടുന്നു.

മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ മുപ്പത്തിനായിരം രക്തദാനം നടത്തുന്ന ശ്രമത്തിലാണ്. സംഘടന ശക്തമായിനിലകൊള്ളുന്ന പതിനേഴ് രാജ്യങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പെയിനിലൂടെ ലക്ഷ്യം കണ്ടെത്തുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായിൽ പറഞ്ഞു. ഇന്നത്തെ ദിവസം മാത്രം പന്ത്രണ്ടായിരം രക്തദാനം നടക്കുമെന്നാണ് പ്രതീക്ഷ ഓ​ഗസ്റ്റ് 20-ന് ഓസ്‌ട്രേലിയായിൽ ആണ് ആദ്യ രക്തദാനം നടന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്.

birthday mammootty sabareesh