2024 മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്ന് പ്രത്യേകം പറയേണ്ടതില്ല.ജനുവരി മുതൽ ഇറങ്ങിയ ഓരോ സിനിമകളും നേടിയ ബ്ലോക്ബസ്റ്റർ വിജയങ്ങൾ മാത്രം മതി അത് മനസിലാക്കാൻ.ഇതര ഭാഷക്കാരെയും മലയാള സിനിമ തിയറ്ററുകളിൽ എത്തിച്ചതും മോളിവുഡിന്റെ വലിയ നേട്ടമായി മാറിയിരുന്നു.മലയാള സിനിമ എന്നാൽ മിനിമം ഗ്യാരന്റി ചിത്രങ്ങളെന്ന് പറയാത്തവർ ചുരുക്കം.ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും എല്ലാം മലയാള ഭാഷാ ചിത്രങ്ങൾ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതാണ് പ്രധാന കാരണം.
ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി മലയാള സിനിമ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്.മലയാള സിനിമ ആഗോളതലത്തിൽ ഇതുവരെ നേടിയത് 1000 കോടിയുടെ കളക്ഷനാണ്. പുതുവർഷം പിറന്ന് വെറും അഞ്ച് മാസത്തിലാണ് ഈ ചരിത്ര നേട്ടം മലയാള സിനിമയെ തേടിയെത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത.
1 മഞ്ഞുമ്മൽ ബോയ്‌സ് - 242.5 കോടി
2 ആടുജീവിതം - 158.5 കോടി*
3 ആവേശം - 156 കോടി
4 പ്രേമലു - 136.25 കോടി
5 വർഷങ്ങൾക്കു ശേഷം - 83 കോടി *
6 ഭ്രമയുഗം - 58.8 കോടി
7 ഗുരുവായൂരമ്പലനടയിൽ - 42 കോടി *
8 എബ്രഹാം ഓസ്‌ലർ - 40.85 കോടി
9 മലൈക്കോട്ടൈ വാലിബൻ - 30 കോടി
10 മലയാളീ ഫ്രം ഇന്ത്യ - 19 കോടി
11 അന്വേഷിപ്പിൻ കണ്ടെത്തും - 17 കോടി
12 പവി കെയർ ടേക്കർ - 12 കോടി +
13 മറ്റുള്ള സിനിമകൾ - 20 കോടി +
അങ്ങനെ ആകെ മൊത്തം 1016 കോടിയോളം രൂപയാണ് ഇതിനോടകം മലയാള സിനിമ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. ഇതിൽ നാല് 100 കോടി സിനിമകളും രണ്ട് 150 കോടി സിനിമകളും ആണ്.ഒപ്പം മലയാള സിനിമയെ ആദ്യമായി 200 കോടി ക്ലബ്ബിലെത്തിച്ച മഞ്ഞുമ്മൽ ബോയ്സും ഉണ്ട്. മാത്രമല്ല ഇനിയും ഒട്ടനവധി സിനിമകൾ റിലീസിനുള്ള തയ്യാറെടുപ്പിലാണ്.അതിനാൽ മോളിവുഡ് ഈ വർഷം പൂർത്തിയാക്കുന്നത് റെക്കോർഡ് കളക്ഷനുമായിട്ടാകും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.