വമ്പൻ ഹിറ്റിലേക്ക് മഹാരാജ; ആരാധകരെ നേരിൽ കാണാൻ വിജയ് സേതുപതി തിരുവനന്തപുരത്ത്

വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. നൂറ് തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം 175ൽ പരം തിയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്.

author-image
Greeshma Rakesh
New Update
maharaja movie

vijay sethupathi in thiruvananthapuram to meet fans

Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴിന് പുറമേ ഒരു നടൻ എന്ന നിലയിൽ പാൻ ഇന്ത്യതലത്തിൽ തൻറെ സ്ഥാനം അടയാളപ്പെടുത്തിയ നടൻ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. റിലീസായി അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം വൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് വാരാന്ത്യ കളക്ഷനാണ് ചിത്രം കുറിച്ചിരിക്കുന്നത്. 

ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ ഇതുവരെ 50 കോടി കഴിഞ്ഞു. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് നന്ദി അറിയിക്കാൻ നടൻ വിജയ് സേതുപതി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ഇന്ന് തിരുവനന്തപുരം ലുലുമാളിലും താരമെത്തും.വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. നൂറ് തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം 175ൽ പരം തിയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്.

ചിത്രത്തിൽ പ്രധാന കഥാപാത്രമായി മംമ്താ മോഹൻദാസും എത്തുന്നുണ്ട്. വിജയ് സേതുപതിയെ കൂടാതെ, നട്ടി നടരാജ്, ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. നിതിലൻ സാമിനാഥന്റെ സംവിധാനത്തിലെത്തിയ ചിത്രം നിർമിച്ചത് സുധൻസുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ്.

 

vijay sethupathi tamil movie news maharaja movie