ലെറ്റർബോക്സ്ഡ് ലിസ്റ്റിൽ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകർ മികച്ചവയായാണ് കണക്കാറുള്ളത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസാണ് ലെറ്റർബോക്‌സ്ഡ്.
ഈ വർഷം ജൂൺ വരെ ആഗോള തലത്തിൽ റിലീസായ ചിത്രങ്ങളിൽ റേറ്റിംഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 25 സിനിമകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റർബോക്‌സ്ഡ്. ഇതിൽ അഞ്ചും മലയാള സിനിമകളുണ്ടെന്നുള്ളത് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
കിരൺ റാവു സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ലാപതാ ലേഡീസ്' ആണ് ലെറ്റർബോക്സ്ഡ് റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സിനിമ. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ 'മഞ്ഞുമ്മൽ ബോയ്സാ'ണ് ലിസ്റ്റിൽ ഏഴാം സ്ഥാനത്ത്. പത്താം സ്ഥാനത്ത് ആട്ടവും 15-ാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഭ്രമയുഗവും ഇടം നേടി. 16-ാം സ്ഥാനത്ത് ഫഹദ് ഫാസിൽ നായകനായ ആവേശം, 25-ാം സ്ഥാനത്ത് സർപ്രൈസ് ഹിറ്റടിച്ച പ്രേമലുവുമാണ് ഉള്ളത്.