പ്രേമലു ഇനി വായിക്കാം; സിനിമയിൽ നിന്ന് ഒഴിവാക്കിയ സീനുകളും ഡയലോഗുകളും ഉൾപ്പെടുത്തുന്നു

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പുസ്തകമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്

author-image
Anagha Rajeev
New Update
jg
Listen to this article
0.75x 1x 1.5x
00:00 / 00:00

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. പാൻ ഇന്ത്യൻ ലെവലിൽ വരെ ചിത്രം ഹിറ്റായിരുന്നു. നസ്ലിനും മമിതാ ബൈജുവും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ആഗോളവതലത്തിൽ 100 കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പുസ്തകമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. മാൻകൈൻഡ് പുബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ സീനുകളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ജൂൺ അഞ്ചു മുതൽ ഇത് ലഭ്യമാകും. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ഗിരീഷ് എ ഡി അറിയിച്ചിരുന്നു.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ രാജമൗലിയുടെ മകൻ എസ്‌ എസ്‌ കാർത്തികേയനാണ്. ചെറിയ ബജറ്റിലൊരുങ്ങിയ ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരങ്ങളാണ് പ്രേമലുവിന് ലഭിച്ചത്.

 

book Malayalam Movie News premalu