വീട്ടിൽ ലഹരി പാർട്ടികൾ നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നടി റിമ കല്ലിങ്കൽ. സുചിത്രയ്‌ക്കെതിരെ നിയമപരമായി നീങ്ങാനാണ് റിമ കല്ലിങ്കലിന്റെ തീരുമാനം. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയക്കും. റിമയ്ക്കും ഭർത്താവായ സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സുചിത്ര രംഗത്തെത്തിയത്.
റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹരിയാണ് എന്നാണ് സുചിത്ര പറഞ്ഞത്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പാർട്ടികളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്.
കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവർ ചോദിച്ചു. ലഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹരി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെയുണ്ട്. റിമാ കല്ലിങ്കൽ നടത്തുന്ന ലഹരി പാർട്ടികളിൽ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാൻ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല എന്നൊക്കെയാണ് സുചിത്ര പറഞ്ഞത്.