കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് ചിത്രമാണ് ഗർർർ.ചത്രത്തിലെ ഗാനങ്ങളും ഷൂട്ടിംങ് ലൊക്കേഷൻ വിഡിയോകളും ഹിറ്റായിരുന്നു. ഗർർർന് ലഭിച്ചിരിക്കുന്നത് യുഎ സർട്ടിഫിക്കറ്റാണെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.രചന വൈശാഖ് സുഗുണനാണ്.സംവിധാനം നിർവഹിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ജയേഷ് നായരാണ്. ജൂൺ 14ന് ഗർർർ തിയറ്ററുകളിൽ എത്തും.
ജയ് കെയും പ്രവീൺ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.ഷാജി നടേശനും നടൻ ആര്യയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എന്ന പ്രത്യേകതയുമുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാമുമായ ചിത്രത്തിൽ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്.
കുഞ്ചാക്കോ ബോബന്റെ ഗർർർന്റെ പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ്. ഡോൺ വിൻസെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിർവഹിക്കുമ്പോൾ ടോണി ടാർസും പങ്കാളിയാകുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് എഗ് വൈറ്റ് ആണ്. കല രഖിൽ നിർവഹിച്ചിരിക്കുന്ന ഗർർർ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, അഡീഷണൽ ഡയലോഗുകൾ ആർജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ആതിര ദിൽജിത്ത് എന്നിവരുമാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗർർർന്റെ മറ്റ് പ്രവർത്തകർ.