പുതുസ്വരങ്ങൾ കടന്നുവരുമ്പോഴും ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികമാരിൽ മുൻനിരക്കാരിലൊരാളായി നിൽക്കുന്ന ഗായികയാണ് മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര.ആ സ്വരത്തിനും നിഷ്‌കളങ്കമായ ചിരിയ്ക്കും ഇപ്പോഴും പതിനെട്ടിന്റെ ചെറുപ്പമാണ്.പ്രണയമായി, വിരഹമായി, വിഷാദമായി അങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ് .ചിത്രയ്ക്ക് നാളെ അറുപത്തിയൊന്നാം പിറന്നാളാണ്.
അറുപത്തിയൊന്നിന്റെ നിറവിൽ നിൽക്കുന്ന കെ.എസ് ചിത്രയുടെ ജന്മദിനത്തിനൊപ്പം സംഗീതജീവിതത്തിനുള്ള ആദരവ് നൽകാനൊരുങ്ങുകയാണ് ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9.ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് , കെ എസ് ചിത്രയുടെ ഗുരുവും പ്രശസ്ത സംഗീതജ്ഞയുമായ ഓമനക്കുട്ടി ടീച്ചറാണ് ആഘോഷപരിപാടിയിലെ മുഖ്യാതിഥി.ഒപ്പം മലയാളത്തിലെ മികച്ച ഗായകരായ വിധു പ്രതാപും സിത്താരയും മത്സരാർത്ഥികളും ചേർന്ന് ചിത്രക്ക് ഗാനാർച്ചന നൽകി ആദരിക്കും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടി. ചിത്രയ്‌ക്ക് ആദ്യ ദേശീയപുരസ്‌കാരം നേടിക്കൊടുത്തത്...
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടി. ചിത്രയ്‌ക്ക് ആദ്യ ദേശീയപുരസ്‌കാരം നേടിക്കൊടുത്തത് തമിഴ് സിനിമാ ലോകമാണ് . 1986ൽ ‘സിന്ധുഭൈരവി’ എന്ന സിനിമയിലെ ‘പാടറിയേൻ പഠിപ്പറിയേൻ’ ഗാനമാണ് ആ നേട്ടം സ്വന്തമാക്കാൻ ചിത്രയെ പിന്തുണച്ചത്. തൊട്ടടുത്ത വർഷം ‘മഞ്ഞൾ പ്രസാദവും ചാർത്തി’ എന്ന ഗാനത്തിലൂടെ ദേശീയ പുരസ്‌കാരം മലയാളത്തിന്റെ മണ്ണിലുമെത്തിച്ചു.
2005 ൽ രാജ്യം ചിത്രയെ പത്മശ്രീ നൽകിയും 2021 പത്മഭൂഷൻ നൽകിയും ആദരിച്ചു.ഇതിന് പുറമെ 2018 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2009 ൽ കിംഗ്ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിലാണ് ഈ ബഹുമതി ലഭിച്ചത്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി.