ഓൺലൈൻ മാധ്യമങ്ങൾ നിയന്ത്രിക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടു

മാധ്യമപ്രവർത്തകരെ പുറത്താക്കിനടന്ന ‘അമ്മ’ ജനറൽബോഡിയോഗത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് അമ്മ സംഘടനയിലടക്കം വിവാ​ദങ്ങൾക്ക് വഴി വെച്ചിരുന്നു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:മാധ്യമപ്രവർത്തകരെ പുറത്താക്കിനടന്ന ‘അമ്മ’ ജനറൽബോഡിയോഗത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് അമ്മ സംഘടനയിലടക്കം വിവാ​ദങ്ങൾക്ക് വഴി വെച്ചിരുന്നു. ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ഫെഫ്കക്ക് കത്ത് നൽകി.

ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നെന്നും അതിനാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്നുമാണ് നിർദ്ദേശം. നിർദ്ദിഷ്ട ഫോമിൽ കമ്പനിയുടെ രജിസ്ട്രേഷന്റെ വിവരങ്ങൾ, ജി എസ് ടി വിവരങ്ങളടക്കം നൽകണം. മറ്റ് മാനദണ്ഡങ്ങൾകൂടി പരി​ഗണിച്ചായിരിക്കും അക്രെഡിറ്റേഷൻ നൽകുക.

നേരത്തെ ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള റിവ്യൂ ബോംബിം​ഗിനെതിരേ നിർമാതാക്കളുടെ സംഘടന രൂക്ഷമായി പ്രതികരിച്ചിരുന്നു. മാധ്യമപ്രവർത്തകരെ പുറത്താക്കിനടന്ന ‘അമ്മ’ ജനറൽബോഡിയോഗത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് അമ്മ സംഘടനയിലടക്കം വിവാ​ദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന നിർദ്ദേശവുമായി നിർമാതാക്കൾ ഫെഫ്കക്ക് കത്ത് നൽകിയിരിക്കുന്നത്.

Kerala film producers association