100 കോടി ബജറ്റിൽ മോഹൻലാലിൻ്റെ തെലുങ്ക് ചിത്രം 'കണ്ണപ്പ'

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ടീം കണ്ണപ്പ.  മോഹൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പം പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ​അമ്പും വില്ലും ഏന്തി നിൽക്കുന്ന ഒരാളെയും കാണാം.

author-image
Anagha Rajeev
New Update
oiu8
Listen to this article
0.75x 1x 1.5x
00:00 / 00:00

മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ ചിത്രമാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗാണ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ടീം കണ്ണപ്പ. 

മോഹൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പം പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ​അമ്പും വില്ലും ഏന്തി നിൽക്കുന്ന ഒരാളെയും കാണാം. ഇത് മോഹൻലാൽ കഥാപാത്രമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ചിത്രത്തിന്റെ ടീസർ ജൂൺ 13ന് റിലീസ് ചെയ്യുമെന്നാണ് വിവരം. 

100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവത്തെ കുറിച്ചാണ് പറയുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷൻ  കൊറിയോഗ്രാഫർ.  

 

kannappa movie