വമ്പന്‍ ചിത്രങ്ങളുമായി ശ്രീ ഗോകുലം മൂവീസ്; തങ്കലാനും കങ്കുവയും കേരളത്തിലെത്തിക്കാന്‍ ഗോകുലം ഗോപാലന്‍

ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങള്‍ കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുമെന്ന സൂചന ഔദ്യോഗികമായി പുറത്ത് വിട്ടത്.

author-image
Athira Kalarikkal
New Update
kanguva

Kanguva movie will be distributed in kerala through Sree Gokulam Movies

Listen to this article
0.75x 1x 1.5x
00:00 / 00:00

വിക്രം ചിത്രം തങ്കലാനും സൂര്യ ചിത്രം കങ്കുവയും കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലന്‍. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന വിക്രം - പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ - ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങള്‍ കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുമെന്ന സൂചന ഔദ്യോഗികമായി പുറത്ത് വിട്ടത്. പൊന്നിയിന്‍ സെല്‍വന്‍ 1 & 2ന് ശേഷം വിക്രമിനൊപ്പം തങ്കലാനിലൂടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും സൂര്യക്കൊപ്പം ആദ്യമായി കങ്കുവയിലൂടെ ഒന്നിക്കാന്‍ സാധിച്ചതിലുമുള്ള സന്തോഷം ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി ഈ അവസരത്തില്‍ പങ്ക് വെച്ചു. ഗോകുലം ഗോപാലന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്, കഴിഞ്ഞ ദിവസം താങ്കലാന്‍, കങ്കുവ എന്നിവയുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ ആശംസകള്‍ നേര്‍ന്നിരുന്നു. 

വിക്രം വ്യത്യസ്ത വേഷത്തിലെത്തുന്ന തങ്കലാനില്‍ പാര്‍വതി തിരുവോത്ത്  ആണ് നായികയായി എത്തുന്നത്. മാളവിക മോഹന്‍, പശുപതി എന്നിവരാണ് ഇതിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഓഗസ്റ്റ് 15ന് ആഗോള റിലീസായി എത്തുമ്പോള്‍, കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് തീയേറ്ററുകളിലെത്തിക്കും. തമിഴിലെ ഹിറ്റ് മേക്കറും  ദേശീയ അവാര്‍ഡ് ജേതാവുമായ ജി വി പ്രകാശ്കുമാര്‍ ഈ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു.  കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധായകന്‍ എസ് എസ് മൂര്‍ത്തിയും സംഘട്ടന സംവിധായകന്‍ സ്റ്റന്നര്‍ സാമുമാണ്.  

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ?ഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ- ശിവ ടീമിന്റെ കങ്കുവ. ഒക്ടോബര്‍ 10ന് ഈ ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളിലാവും തീയേറ്ററുകളിലെത്തുക. 350 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. കേരളക്കര കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തീയേറ്ററുകളിലെത്തും. 

 സമീപ കാലത്ത് തമിഴില്‍   വമ്പന്‍ ഹിറ്റുകളായ ചിത്രങ്ങള്‍ മിക്കവയും കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് ആണ് പ്രദര്‍ശനത്തിനെത്തിച്ചത്. പൊന്നിയിന്‍ സെല്‍വന്‍, ജയിലര്‍, ജവാന്‍, ലിയോ, തുടങ്ങിയ അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. ശ്രീ ഗോകുലം മൂവീസ് പ്രദര്‍ശനത്തിനെത്തിച്ച മലയാള ചിത്രമായ 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രം തമിഴ് നാട്ടില്‍ നിന്നു മാത്രം 50 കോടിക്കു മുകളില്‍ നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ജയസൂര്യ നായകനായി, അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന 'കത്തനാര്‍' എന്ന ചിത്രവും ദിലീപ് നായകനായി ഏതുന്ന 'ഭ ഭ ബ' എന്ന ചിത്രവും നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രങ്ങള്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പി ആര്‍ ഒ - ശബരി.

 

Theatre Release gokulam gopalan kanguva