തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കൽക്കി 2898 എഡി’യുടെ വിജയാഘോഷത്തിലാണ് സംവിധായകൻ നാഗ് അശ്വിൻ.പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാന കഥാപാത്രമായെത്തിയ ചിത്രം ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായി
ഇപ്പോഴും തിയറ്ററുകളിൽ കുതിപ്പ് തുടരുകയാണ്.
ഇപ്പോഴിതാ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അടുത്ത പ്രൊജക്ടിനായി മഹാഭാരതത്തിന്റെ സ്വാധീനത്തെ പറ്റി പഠിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.മഹാഭാരത ഘടകങ്ങൾ ഉൾപ്പെടുത്തിയാൽ മാത്രമേ തന്റെ അടുത്ത ചിത്രം പൂർണ്ണമാകൂ.സമ്പൂർണ്ണ മഹാഭാരതം സിനിമ സൃഷ്ടിക്കുന്നത് ഉടനടി തന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സയൻസ് ഫിക്ഷനുമായി ബന്ധപ്പെട്ട മഹാഭാരത ഘടകം ചിത്രത്തിന്റെ വേറിട്ട സവിശേഷതയാണ്. മഹാഭാരത സിനിമയ്‌ക്ക് അനുയോജ്യമായ സംവിധായകൻ എന്നും രാജമൗലി തന്നെയാണ് . ‘ബാഹുബലി’, ‘ആർആർആർ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലെ നട്ടെല്ലായ രാജമൗലിയ്‌ക്ക് മാത്രമേ അങ്ങനെയൊരു ചിത്രം എടുക്കാനാകൂ.
“രാജമൗലി സാറിന് അത് ഗംഭീരമാക്കാനാകുമെന്ന് ഞാൻ കരുതുന്നു; അദ്ദേഹം അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സങ്കീർണ്ണമായ ഒരു കഥയായതിനാൽ അതിനോട് അഭിനിവേശവും സ്നേഹവും ആവശ്യമാണ് , കുരുക്ഷേത്ര മഹാഭാരത യുദ്ധത്തിന് 6000 വർഷങ്ങൾക്ക് ശേഷമുള്ള, ഇരുണ്ട ശക്തികളാൽ അടിച്ചമർത്തപ്പെട്ട ഒരു ലോകത്തെ ചിത്രീകരിക്കുന്ന ഒരു ഡിസ്റ്റോപ്പിയൻ ഭാവിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.“ – നാഗ് അശ്വിൻ പറയുന്നു.