200 കോടിയിലേക്ക് പ്രഭാസിന്റെ കല്‍ക്കി; ആദ്യ ദിന കളക്ഷന്‍ 191.5 കോടി!

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്‌മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക.

author-image
Rajesh T L
New Update
kalki movie
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി ആദ്യ ദിനത്തില്‍ നേടിയത് 191.5 കോടി കളക്ഷന്‍. രണ്ടാം ദിനം പിന്നിടുന്നതോടെ ചിത്രം 200 കോടിയിലേക്ക് കടക്കും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്‌മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

2024 ജൂണ്‍ 27 നാണ് കല്‍ക്കി 2898 എഡി റിലീസ് ചെയ്തത്. ചിത്രം കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്.ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണിത്.3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. 

പ്രഭാസിനൊപ്പം മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ഹാസന്‍, ദിഷാ പടാനി, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക.

 

 

 

 

 

movie Prabhas kalki 2898 AD