ഞെട്ടിക്കാൻ ജൂനിയർ എൻടിആർ; 'ദേവര' സെപ്റ്റംബറിൽ തിയേറ്ററുകളിലേയ്ക്ക്

ചിത്രം ഒക്ടോബർ 10-ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.കൊരട്ടല ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു

author-image
Greeshma Rakesh
Updated On
New Update
jr ntr

jr ntr movie devara part 1 now locks september 27 as release date

Listen to this article
0.75x 1x 1.5x
00:00 / 00:00

ജൂനിയർ എൻടിആർ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദേവര’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. സെപ്റ്റബർ 27-നാണ് ‌ചിത്രം തിയേറ്ററുകളിലെത്തുന്നത്. അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 10-ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.കൊരട്ടല ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

ചിത്രത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പുതിയ പോസ്റ്ററോടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. “അവൻ നേരത്തെ എത്തുന്നു, എല്ലാവർക്കും മുന്നറിയിപ്പ് നൽകുക” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.രണ്ട് ഭാ​ഗങ്ങളായാണ് ദേവര പുറത്തിറങ്ങുന്നത്. യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധ് രവിചന്ദറായിരിക്കും സംഗീത സംവിധാനം നിർവഹിക്കുന്നത്.

 

dewara junior ntr Latest Movie News