ഇന്ദ്രൻസ്, ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'കുട്ടൻറെ ഷിനിഗാമി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രത്തിന്റെ പ്രമേയം.ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. കാലൻ എന്നാണ് ഇതിന്റെ അർഥം.കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും അഭിനയിക്കുന്നു.

author-image
Greeshma Rakesh
New Update
movie--kuttante-shinigami

kuttante shinigami first look poster

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന കുട്ടൻറെ ഷിനിഗാമി എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമാരംഗത്തെ പ്രമുഖർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്.

കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രത്തിന്റെ പ്രമേയം.ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. കാലൻ എന്നാണ് ഇതിന്റെ അർഥം.കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും അഭിനയിക്കുന്നു. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ജപ്പാനിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി.ഒരു ആത്മാവിനെ തേടിയാണ് ഇയ്യാളെത്തുന്നത്. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് വിശ്വാസം. കുട്ടൻ എന്നയാളിൻ്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. ഇവിടെ കുട്ടൻ്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല.

തൻ്റെ മരണകാരണമറിയാതെ താൻ ചെരിപ്പിടില്ലായെന്നതായിരുന്നു അത്മാവിൻ്റെ വാശി.  അദ്ദേഹത്തിൻ്റെ വാശിക്കുമുന്നിൽ ഷിനി ഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേർന്ന് കുട്ടൻ്റെ മരണകാരണമന്വേഷിച്ചിറങ്ങുന്നു.ഇതിനിടെ നടക്കന്ന സംഭവങ്ങളാണ് നർമ്മത്തിൻ്റെയും ഫാൻ്റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
അനീഷ് ജി മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം അർജുൻ വി അക്ഷയ, ഗായകർ ജാഫർ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം എം കോയാസ്, മേക്കപ്പ് ഷിജി താനൂർ, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്ടേർസ് രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹസംവിധാനം രാഗേന്ദ്, ബിനു ഹുസൈൻ, നിർമ്മാണ നിർവ്വഹണം പി സി മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്താംകുളം. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു. പിആർഒ വാഴൂർ ജോസ്.

 

Indrans first look poster jaffer idukki Kuttante Shinigami