"കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല" ; അനുരാഗ് കശ്യപ്

"കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. അതിനെ അഭിസംബോധന ചെയ്യേണ്ട രീതിയിൽ നാം അഭിസംബോധന ചെയ്യണം. '"

author-image
Athul Sanil
New Update
anurag
Listen to this article
0.75x 1x 1.5x
00:00 / 00:00

തന്റെ അഭിപ്രായങ്ങൾ എന്തു തന്നെയായാലും അത് എവിടെയും തുറന്നു പറയുന്ന വ്യക്തിയാണ് സംവിധായകനായ അനുരാഗ് കശ്യപ്. എന്നാൽ ഇപ്പോൾ പായൽ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്‍റെ കാൻ 2024ലെ വിജയത്തില്‍ ഇന്ത്യയ്ക്ക് കാര്യമായി അവകാശപ്പെടാനൊന്നും ഇല്ലെന്നാണ് അനുരാഗ് കശ്യപ് അനുരാഗ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

 

മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവര്‍ പായൽ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തി അഭിനയിക്കുന്നുണ്ട്. മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഹിന്ദിയിലും മലയാളത്തിലുമായാണ് പായല്‍ കപാഡിയ ചിത്രം ഒരുക്കിയിരിക്കുന്നത്. 

 

 " ഇന്ത്യ@കാൻ' എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് ഒരു ലക്ഷ്യമാണ് നല്‍കുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. അതിനെ അഭിസംബോധന ചെയ്യേണ്ട രീതിയിൽ നാം അഭിസംബോധന ചെയ്യണം. കാനിൽ ഉണ്ടായിരുന്ന തരത്തിലുള്ള സിനിമയെ പിന്തുണയ്ക്കുന്നത് ഇന്ത്യ മുന്‍പേ അവസാനിപ്പിച്ചതാണ്

ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്.  പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ല." - അനുരാഗ് കശ്യപ് പറഞ്ഞു.

 

canfilm festival film news