ശരിയല്ലെന്ന് തോന്നിയാൽ നോ പറഞ്ഞ് ഇറങ്ങിപ്പോരുക, ഒന്നു പോയാൽ നൂറ് അവസരങ്ങൾ വരും: സണ്ണി ലിയോണി

ആളുകൾക്ക് എൻറർടെയ്​ൻമെൻറ് കൊടുക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. ഐറ്റം ഡാൻസ് ശരീരത്തിൻറെ ഒബ്​ജെക്​റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങൾ മാത്രമാണ്.

author-image
Anagha Rajeev
New Update
sunny leone
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് ബോളിവുഡ് താരം സണ്ണി ലിയോണി. സിനിമയിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല എന്നാണ് സണ്ണി പറയുന്നത്. ശരിയല്ലെന്ന് തോന്നിയാൽ നോ പറഞ്ഞ് ഇറങ്ങിപ്പോരുക. ഒരു അവസരം നഷ്ടപ്പെട്ടാൽ നൂറ് അവസരങ്ങൾ വരുമെന്നും സണ്ണി ലിയോണി പറഞ്ഞു. പുതിയ ചിത്രം പേട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിൽ എത്തിയത്.

'എനിക്ക് എന്റെ അനുഭവത്തിൽ നിന്നേ സംസാരിക്കാൻ കഴിയൂ. മറ്റുള്ളവർ ഇപ്പോൾ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വർക്കിലുമാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സിനിമയിൽ നിന്ന് കൂടുതൽ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാൽ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.'

'ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോൾ ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കണം, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം. പല വാതിലുകളും എന്റെ മുന്നിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്‌നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാൽ നൂറ് അവസരങ്ങൾ നമുക്ക് മുന്നിൽ വരുമെന്നാണ് സണ്ണി ലിയോണി പറഞ്ഞു.

ഐറ്റം ഡാൻസ് ഒബ്ജെക്​റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങളാണെന്നാണ് സണ്ണി പറയുന്നത്. താൻ പാട്ടുകളുടെ സം​ഗീതമാണ് ആസ്വദിക്കുന്നത്. ആളുകൾക്ക് എൻറർടെയ്​ൻമെൻറ് കൊടുക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. ഐറ്റം ഡാൻസ് ശരീരത്തിൻറെ ഒബ്​ജെക്​റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങൾ മാത്രമാണ്. ഈ വിമർശനങ്ങൾ നിർത്തണം. സിനിമ എന്നും നിലനിൽക്കണം. അത് നടക്കണമെങ്കിൽ നാമെല്ലാം ഒന്നിച്ചു നിൽക്കണം. ഇല്ലെങ്കിൽ ആർക്കും ജോലി ഉണ്ടാവില്ലെന്നും നടി കൂട്ടിച്ചേർത്തു.

sunny leone