ഹോളിവുഡ് ചിത്രം ജോക്കർ: ഫോളി എ ഡ്യൂക്‌സിൻറെ ഒഫീഷ്യൽ ട്രെയിലർ എത്തി

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രത്തിൻറെ ട്രെയിലർ ചൊവ്വാഴ്ചയാണ് പുറത്ത് എത്തിയത്. 2019-ലെ സിനിമയുടെ തുടർച്ചയായിട്ടാണ് ജോക്കർ: ഫോളി എ ഡ്യൂക്സ് എത്തുന്നത്.

author-image
Greeshma Rakesh
New Update
jocker movie

Joaquin Phoenix and Lady Gaga in a still from 'Joker: Folie A Deux' trailer

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോർക്ക്: ജോക്കറായും ഹാർലി ക്വിനായും ജോക്വിൻ ഫീനിക്സും ലേഡി ഗാഗയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ജോക്കർ: ഫോളി എ ഡ്യൂക്‌സ്. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രത്തിൻറെ ട്രെയിലർ ചൊവ്വാഴ്ചയാണ് പുറത്ത് എത്തിയത്. 2019-ലെ സിനിമയുടെ തുടർച്ചയായിട്ടാണ് ജോക്കർ: ഫോളി എ ഡ്യൂക്സ് എത്തുന്നത്.

സംവിധായകൻ ടോഡ് ഫിലിപ്‌സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കൽ ചിത്രമാണ് ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മൊത്തത്തിലുള്ള ചിത്രത്തിൻറെ കഥാഗതിയും ഇത് വെളിപ്പെടുത്തുന്നുണ്ട്. ട്രെയിലർ അനുസരിച്ച് കുറ്റകൃത്യങ്ങളുടെ പേരിൽ വിചാരണ നേരിടുന്ന ജോക്കറിൻറെ ആരാധികയായ ഹാർലി ക്വിനെ കാണുന്നതും. ഇരുവരും ഒന്നിക്കുന്നതും. പുതിയ കൂട്ടുകെട്ട് പിറക്കുന്നതാണ് ചിത്രം. 

ഇരുവരും ഗോതം സിറ്റിയിൽ നാശം വിതയ്ക്കാൻ തയ്യാറെടുക്കുന്നു രംഗങ്ങളും ട്രെയിലറിലുണ്ട്. ലേഡി ഗാഗയുടെ സ്റ്റേജ് പെർഫോമൻസും ട്രെയിലറിൽ കാണാം. 2019-ൽ പുറത്തിറങ്ങിയ ജോക്കർ ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്കാർ അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന്  ജോക്വിൻ ഫീനിക്സിന് ലഭിച്ചിരുന്നു. ആഗോള ബോക്സോഫീസിൽ ഒരു ബില്യൺ ഡോളർ കളക്ഷന് നേടുന്ന ആദ്യത്തെ  ആർ റേറ്റഡ് ചിത്രമായിരുന്നു ജോക്കർ.

വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം ഇവർക്ക് ലഭിച്ചിരുന്നു. ജോക്കർ 11 ഓസ്കാർ നോമിനേഷനുകൾ നേടുകയും രണ്ടെണ്ണം നേടുകയും ചെയ്തിരുന്നു.'ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്‌കാർ നോമിനേഷൻ നേടിയ  ബ്രണ്ടൻ ഗ്ലീസൺ 'ഗെറ്റ് ഔട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാതറിൻ കീനർ എന്നിവരും ചിത്രത്തിലുണ്ട്. സാസി ബീറ്റ്‌സ് കഴിഞ്ഞ ജോക്കർ സിനിമയിലെ അതേ വേഷം വീണ്ടും അവതരിപ്പിക്കും.

 

hollywood trailer Joker Folie A Deux