കൽക്കി 2898 എഡിക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം; ഇത്തവണ ഹോളിവുഡിൽ നിന്ന്

ജൂൺ 10 ന്, ട്രെയിലർ പുറത്തിറങ്ങിയപ്പോൾ, ചില ഭാഗങ്ങൾ തൻ്റെ മുൻ സൃഷ്ടികളോട് സാമ്യമുള്ളതായി കണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഒലിവർ ബെക്കിന്റെ ആരോപണം.

author-image
Greeshma Rakesh
Updated On
New Update
 oliver beck

hollywood concept artist oliver beck says kalki 2898 ad makers plagiarised his work

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന നാ​ഗ് അശ്വിൻ ചിത്രമാണ് കൽക്കി 2898 എഡി.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ  ട്രെയിലർ പുറത്തിറങ്ങിയത്.ഇപ്പോഴിതാ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ  ചിത്രത്തിൻറെ അണിയറക്കാർ തങ്ങളുടെ കലാസൃഷ്ടികൾ കോപ്പിയടിച്ചെന്ന് ആരോപിച്ച്  സുങ് ചോയി എന്ന ദക്ഷിണ കൊറിയൻ ആർടിസ്റ്റ് രംഗത്ത് എത്തിയിരുന്നു.ഇപ്പോഴിതാ  ഹോളിവുഡ് കൺസെപ്റ്റ് ആർട്ടിസ്റ്റായ ഒലിവർ ബെക്കും ഇത്തരത്തിൽ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 

ഈ പ്രോജക്റ്റിൽ സഹകരിക്കാൻ കൽക്കി 2898 എഡിയുടെ നിർമ്മാതാക്കൾ  തന്നെ സമീപിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അത് നടന്നില്ലെന്ന് ഒലിവർ വെളിപ്പെടുത്തി. ജൂൺ 10 ന്, ട്രെയിലർ പുറത്തിറങ്ങിയപ്പോൾ, ചില ഭാഗങ്ങൾ തൻ്റെ മുൻ സൃഷ്ടികളോട് സാമ്യമുള്ളതായി കണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഒലിവർ ബെക്കിന്റെ ആരോപണം.
ഒലിവർ ബെക്ക് ട്രെയിലറിൽ നിന്നുള്ള ഫ്രെയിമുകളുമായി തൻറെ യഥാർത്ഥ ചിത്രം വച്ച് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ കൊറിയൻ ആർടിസ്റ്റ് സുങ് ചോയ് ഇത്തരത്തിൽ തൻറെ വർക്ക് ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഈ എക്സ് പോസ്റ്റ് പിന്നീട് ഇദ്ദേഹം നീക്കം ചെയ്തു.

എന്നാൽ കൽക്കി 2898 എഡി  നിർമ്മാതാക്കൾക്കെതിരായ ആരോപണത്തിൽ ഒലിവർ ഉറച്ചുനിൽക്കുകയാണ്. "കൽക്കി 2898 AD ട്രെയിലറിൽ തൻ്റെ സൃഷ്ടി മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് സംഗ് ചോയി എഴുതിയിരുന്നു, തുടർന്നാണ് ഞാൻ ട്രെയിലർ കണ്ടത്. അത് എൻ്റെ ചില വർക്കുകളിൽ നിന്നും ചിലത് എടുത്തതായി കണ്ടു" -ഒലിവർ പറയുന്നു.

തുടർന്ന് അത് എന്താണെന്ന് ഒലിവർ വിശദീകരിച്ചു, "നിങ്ങൾ ഒരു കലാകാരനല്ലെങ്കിൽ ഒരു കോപ്പിയടി കണ്ടാൽ വിഷമം തോന്നില്ല.ചിലപ്പോൾ അത് നിങ്ങൾക്ക് മനസിലാകില്ല, പക്ഷേ ഞാൻ ബന്ധപ്പെടുന്ന കലാകാരന്മാർക്കും കലാ സമൂഹത്തിനും ഇത് എൻറെ വർക്കിൽ നിന്നും എടുത്തതാണെന്ന് വ്യക്തമാകും. അതേ പടി കോപ്പിയടിയല്ല. എന്നാൽ അതിൻറെ രൂപം അത് തന്നെയാണ്. ഇവർക്ക് ( കൽക്കരി നിർമ്മാതാക്കൾക്ക്) എന്നെ അറിയാം. അവർ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ അവർക്ക് എൻറെ പോർട്ട്ഫോളിയോ നന്നായി അറിയാം. അതിനാൽ ഇത് യാദൃശ്ചികമല്ല".

നിർമ്മാതാക്കൾക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോൾ, ഒലിവർ തൻ്റെ സൃഷ്ടിയുടെ നേരിട്ടുള്ള പകർപ്പ് അല്ല ഉപയോഗിച്ചത് എന്നതിനാൽ അത്  ബുദ്ധിമുട്ടാണ് എന്നാണ് പറഞ്ഞത്. "എൻ്റെ കലാസൃഷ്‌ടി നേരിട്ട് പകർത്താത്തതിനാൽ നിയമപരമായ നടപടി എനിക്ക് വെല്ലുവിളിയാണ്. നിയമനടപടിക്ക് സാധാരണയായി വളരെ വ്യക്തമായ കോപ്പിയടി ആവശ്യമാണ്, ഉദാഹരണത്തിന്, സുങ് ചോയിയുടെ കാര്യത്തിൽ, സൃഷ്ടി നേരിട്ട് കോപ്പി-പേസ്റ്റ് ചെയ്യപ്പെടുകയാണ് ഉണ്ടായത്" - ഒലിവർ വിശദീകരിച്ചു. 

കൽക്കി 2898 എഡിയിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷാ പടാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഇത് ഒരു ഡിസ്റ്റോപ്പിയൻ കഥയാണ് ചിത്രം പറയുന്നത്. പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് യുഗവും ഹിന്ദു മിത്തോളജിയും ചേരുന്ന ചിത്രം നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂൺ 27നാണ് ചിത്രം റിലീസാകുന്നത്. 

 

kalki 2898 AD Latest Movie News hollywood oliver beck