'ഹാൽ'  കോഴിക്കോട്ട് പുരോഗമിക്കുന്നു

പ്രണയം ചെറുപ്പത്തിൻ്റെ നെഗളിപ്പിനേക്കാൾ വ്യക്തമായ നിലപാടുകൾക്കും ഗൗരവമായ കാഴ്ച്ചപ്പാട്ടകൾക്കും അനുസരിച്ചായിരിക്കണമെന്ന ചില സന്ദേശങ്ങൾകൂടി പ്രേകകനു നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. 

author-image
webdesk
Updated On
New Update
haal
Listen to this article
0.75x 1x 1.5x
00:00 / 00:00

യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു. സലിം അഹമ്മദ്, ജീത്തു ജോസഫ് തുടങ്ങിയ പ്രു മുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് വീരസംവിധാന രംഗത്തെത്തുന്നത്.

മലബാർ പശ്ചാത്തലത്തിൽ അരങ്ങുന്ന തീവ്രമായ ഒരു പ്രണയ കഥയാണ് കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. പ്രണയം ചെറുപ്പത്തിൻ്റെ നെഗളിപ്പിനേക്കാൾ വ്യക്തമായ നിലപാടുകൾക്കും ഗൗരവമായ കാഴ്ച്ചപ്പാട്ടകൾക്കും അനുസരിച്ചായിരിക്കണമെന്ന ചില സന്ദേശങ്ങൾകൂടി പ്രേകകനു നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നതും.  കോഴിക്കോട് നഗരത്തിൽ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിലെ പ്രധാനിയാണ് ആസിഫ്. ഒരു മ്യൂസിക്ക് പ്രോഗ്രാമിന്നിടയിൽ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഇവിടെ ഷെയ്ൻ നിഗം ആസിഫിനെ ഭദ്രമാക്കുന്നു. പ്രശസ്ത തെലുങ്കു നടി വൈദ്യാ സാഷിയാണ് ഈ ചിത്രത്തിലെ നായിക. മമ്മൂട്ടി നായകനായി അഭിനയിച്ച ഏജൻ്റ് എന്ന തെലുങ്കു ചിത്രത്തിലെ നായിക കൂടിയായ വൈദ്യ' ബോളിവുഡ്ഡിലും അരങ്ങേറിയ വൈദ്യയുടെ ആദ്യ മലയാള ചിത്രം കൂടിയാണിന്ന്.  ജോണി ആൻ്റെണി , സുരേഷ് കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള ഫെയിം) മനോജ് കെ.യു.മധുപാൽ,, രവീന്ദ്രൻ, നിയാസ് ബക്കർ, നിഷാന്ത് സാഗർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, ദിനേശ് പണിക്കർ, മഞ്ജഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഓർഡിനറി, മധുര നാരങ്ങാ ,ശിക്കാരി ശംഭു , തോപ്പിൽ ജോപ്പൻ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ. സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.വി. നന്ദഗോപാലാണ്. രവിചന്ദ്രനാണ് ഛായാഗ്രാഹകൻ. കലാസംവിധാനം - പ്രശാന്ത് മാധവ്
മേക്കപ്പ് - അമൽ. കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ
അസ്സോസ്സിയേറ്റ് ഡയറക്ട ടേർസ് - പ്രവീൺ വിജയ്. പ്രകാശ്. ആർ. നായർ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുക. കോഴിക്കോട്, വയനാട്, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. 

Malayalam Movie News movie updates haal movie update