ഇത് ഗുരുവായൂർ അമ്പലനടയല്ല; ഒറിജിനലിനെ വെല്ലുന്ന സെറ്റ്

ഗുരുവായൂർ ക്ഷേത്രത്തിന്റെ സെറ്റ് ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി മാത്രം 3 കോടിയോളം രൂപ മുടക്കിയെന്നാണ് ചിത്രത്തിൻറെ കലാസംവിധായകൻ സുനിൽ കുമാരൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

author-image
Anagha Rajeev
New Update
sdfv
Listen to this article
0.75x 1x 1.5x
00:00 / 00:00

 

പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ  ഗുരുവായൂർ അമ്പലനടയിൽ മികച്ച കളക്ഷനാണ് നേടുന്നത്. കേരളത്തിൽ നിന്ന് . ഓപ്പണിംഗ് ദിനത്തിൽ 3.75 കോടി രൂപ കളക്ഷൻ നേടിയ ചിത്രം  മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്.

ഇപ്പോഴിതാ ചിത്രത്തിനായി സെറ്റിട്ട  ഗുരുവായൂർ ക്ഷേത്രത്തിൽ നോക്കി പ്രാർത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഗുരുവായൂരമ്പലടനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന് എല്ലാ ക്രെഡിറ്റും ആർട് ഡയറക്ടർ സുനിലേട്ടന്’ എന്ന ക്യാപ്ഷനോടെയാണ് സംവിധായകന്റെ പോസ്റ്റ് പങ്കുവെച്ചത്. 

ഗുരുവായൂർ അമ്പലനടയിൽ  സിനിമയുടെ പേര് പോലെ തന്നെ ചിത്രത്തിൻറെ പ്രധാന ഭാഗം നടക്കുന്നത് ഗുരുവായൂരാണ്. എന്നാൽ ഗുരുവായൂർ ക്ഷേത്രം സെറ്റിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ സെറ്റ് ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി മാത്രം 3 കോടിയോളം രൂപ മുടക്കിയെന്നാണ് ചിത്രത്തിൻറെ കലാസംവിധായകൻ സുനിൽ കുമാരൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം കിടിലൻ സെറ്റ് ഒരുക്കി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രവും. രണ്ടു അളിയന്മാരുടെ സ്‌നേഹത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ബേസിലിനൊപ്പം പൃഥിരാജ് കൂടിയപ്പോൾ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ചിരിവിരുന്ന് ആയിരുന്നു. 

ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം നീരജ് രവി,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിക്കുന്നു.

 

guruvayurambalanadayil