ചിങ്ങം ഒന്ന് പ്രമാണിച്ച് ഗോപി സുന്ദർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ടയാൾക്കെതിരെ പരാതി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. പരാതിയുടെ പകർപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഫോട്ടോയ്ക്ക് താഴെ കേട്ടാലറയ്ക്കുന്നതടക്കം വളരെ മോശം ഭാഷയിലാണ് കമന്റുകൾ വന്നുകൊണ്ടിരുന്നത്. ഇതിൽ സംഗീത സംവിധായകന്റെ അമ്മയെക്കുറിച്ചുപോലും മോശം കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതാരാണ് പോസ്റ്റ് ചെയ്തതെന്ന് ചോദിച്ചുകൊണ്ട് ഗോപി സുന്ദർ പിന്നീട് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ സ്ക്രീൻഷോട്ട് സഹിതം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇതേ വ്യക്തിക്കെതിരെ ഗോപി സുന്ദർ സൈബർ പോലീസിൽ പരാതിപ്പെട്ടത്.
ഇനി നമുക്ക് സപ്താഹം വായിക്കാം എന്ന തലക്കെട്ടിലാണ് പരാതിയുടെ പകർപ്പ് ഗോപി സുന്ദർ പങ്കുവെച്ചത്. തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്കുപോലും സോഷ്യൽ മീഡിയയിലൂടെ ചില വ്യക്തികൾ തന്നെ അനാവശ്യമായി ഉന്നമിടുന്നതായി ഗോപി സുന്ദറിന്റെ പരാതിയിൽ പറയുന്നു.
"മുൻപ് ഇത്തരം പ്രതികരണങ്ങളിൽനിന്ന് അങ്ങേയറ്റം സംയമനം പാലിക്കുകയും സ്വയം അകന്നു നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന മൂന്ന് കമന്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രായമായ എന്റെ അമ്മയ്ക്കെതിരെയാണ് ഈ വ്യക്തി ഇത്രയും തരംതാഴ്ന്ന കമന്റ് പോസ്റ്റ് ചെയ്തത്. അത് അങ്ങേയറ്റം അശ്ലീലവും ഭയപ്പെടുത്തുന്നതും അപകീർത്തികരവുമാണ്.
പത്തുലക്ഷത്തിലേറെ പേർ പിന്തുടരുന്ന എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലില്‍ പ്രതികൾ ഇത്തരം കമൻ്റുകൾ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം അഭിപ്രായങ്ങൾ എൻ്റെ പ്രശസ്തിക്ക് ഹാനി വരുത്തി, എന്നെയും എൻ്റെ നിരപരാധിയായ അമ്മയെയും പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിച്ചു. ഈ അഭിപ്രായങ്ങൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ട്രോൾ വീഡിയോകളായും മറ്റും പ്രചരിച്ചു. ഇത് കൂടുതൽ ദോഷം ചെയ്തു."
തൻ്റെ അമ്മയെക്കുറിച്ച് ഇത്തരത്തിൽ അപലപനീയമായ ഒരു പരാമർശം നടത്താനുള്ള ഈ വ്യക്തിയുടെ ധീരത ആശങ്കാജനകവും വേദനാജനകവുമാണ്. അത്തരം പെരുമാറ്റങ്ങൾ പരിഗണിക്കാതെ വിട്ടാൽ ആർക്കെതിരെയും ഇത്തരം നീചമായ പരാമർശങ്ങൾ തുടരാൻ അത് ആ വ്യക്തിക്കോ മറ്റുള്ളവർക്കോ ധൈര്യം നൽകിയേക്കാം" ഗോപി സുന്ദറിന്റെ പരാതിയിലെ വാക്കുകൾ.
ഫെയ്സ്ബുക്കിൽ അമ്മയ്ക്കെതിരെ അശ്ലീല കമന്റുകൾ: സൈബർസെല്ലിൽ പരാതി നൽകി ഗോപി സുന്ദർ
ഫോട്ടോയ്ക്ക് താഴെ കേട്ടാലറയ്ക്കുന്നതടക്കം വളരെ മോശം ഭാഷയിലാണ് കമന്റുകൾ വന്നുകൊണ്ടിരുന്നത്. ഇതിൽ സംഗീത സംവിധായകന്റെ അമ്മയെക്കുറിച്ചുപോലും മോശം കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു.