എന്റെ ഈ സിനിമ 18+ ആണ്, കുട്ടികളെയും കൂട്ടി വരുന്നവർ അത് പരിഗണിക്കണം: മുന്നറിയിപ്പുമായി മഞ്ജു വാര്യർ

ഓഗസ്റ്റ് 23-ന് സിനിമ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ ഒരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

author-image
Greeshma Rakesh
New Update
footage

footage is not like my usual film its 18 plus manju warrier

Listen to this article
0.75x 1x 1.5x
00:00 / 00:00

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ഓഗസ്റ്റ് 23-ന് സിനിമ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ ഒരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.ഇപ്പോഴിതാ ഫൂട്ടേജ് കാണാൻ പോകുന്നതിന് മുൻപേ ഉത്തരവാദിത്വമുള്ള ഒരു സ്ത്രീ എന്ന നിലയിൽ മഞ്ജു വാര്യർ പങ്കുവച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 'പൊതുവെ എന്റെ സിനിമകൾ തിയേറ്ററിൽ വന്നിരുന്ന് കാണുന്നത് ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കുഞ്ഞുങ്ങളും ഗ്രാന്റ് പാരന്റ്‌സും പാരന്റ്‌സും എല്ലാവരും അടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയേറ്ററിലേക്ക് വന്ന് സിനിമ കാണുന്നത്. എന്നാൽ ഈ സിനിമയ്ക്ക് അതിൽ നിന്ന് ഒരു വ്യത്യാസമുണ്ട്.ഇത് 18 വയസ്സിന് മുകളിലുള്ള ആൾക്കാരെ ഉദ്ദേശിച്ചു കൊണ്ടുള്ള സിനിമയാണ്. തിയേറ്ററിൽ വന്നു കാണുമ്പോൾ ഈയൊരു സന്ദേശം മനസ്സിൽ വച്ചുകൊണ്ട് മാത്രം കണ്ട് പ്രതികരിക്കുക. ഇത് തിയേറ്ററിൽ വന്നു തന്നെ ആസ്വദിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞു.

മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ. 





movie news manju warrier Footage movie malayalam cinema