പിവിആർ തിയേറ്ററുകൾ സിനിമാ ടിക്കറ്റ് വിറ്റതിനേക്കാൾ കൂടുതൽ പണം നേടുന്നത് ഭക്ഷണം വിറ്റ വകയിൽ എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. 2023-2024 വർഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ് വിൽപ്പന 21% വർധിച്ചുവെന്ന് മണി കൺട്രോൾ റിപ്പോർട്ടിൽ പറയുന്നു. സിനിമാ ടിക്കറ്റ് വിൽപ്പനയിൽ 19 ശതമാനമാണ് വർധന.
1958 കോടിയ്ക്കാണ് പിവിആർ തിയേറ്ററുകൾ കഴിഞ്ഞ വർഷം ഭക്ഷണസാധനങ്ങൾ വിറ്റ് നേടിയത്. അതിന് മുമ്പുള്ള വർഷത്തിൽ 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തിൽ 2022-2023 കാലയളവിൽ 2751 കോടി നേടിയപ്പോൾ 2023-2024ൽ അത് 3279 കോടിയായി വർധിച്ചു.
ഹിറ്റ് സിനിമകൾ കുറവായതിനാലാണ് ടിക്കറ്റ് വിൽപ്പനയുടെ നിരക്കിനേക്കാൾ ഭക്ഷണ സാധനങ്ങൾ വിറ്റുപോയതെന്നാണ് പിവിആർ ഐനോക്സ് ഗ്രൂപ്പ് സിഎഫ്ഒ നിതിൻ സൂദ് വ്യക്തമാക്കുന്നത്.
അതേസമയം, ഇടയ്ക്ക് മലയാള സിനിമ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി പിവിആർ രംഗത്തെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ്, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ ചിത്രങ്ങൾ പിവിആറിൽ ആദ്യം പ്രദർശിപ്പിച്ചിരുന്നില്ല. പിന്നീട് നടന്ന പ്രതിഷേധത്തെ തുടർന്നാണ് പിവിആർ വീണ്ടും മലയാള സിനിമ പ്രദർശിപ്പിക്കാൻ ആരംഭിച്ചത്.