കോമേഡിയൻ റോളുകളിൽ തിളങ്ങി നിൽക്കുന്ന സമയത്തു വെട്രിമാരന്റെ വിടുതലൈ പാർട്ട് 1 ൽ ലീഡ് റോൾ ചെയ്യാൻ അവസരം കിട്ടുന്നു. അന്നു വരെ വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ മാത്രം അദ്ദേഹത്തെ കണ്ടിരുന്നവർ ഒന്ന് ഞെട്ടി. കാരണം അദ്ദേഹത്തെക്കൊണ്ടിതാകുമോ എന്ന് ചോദിച്ചവർക്ക് അദ്ദേഹം അന്ന് നല്ലൊരു മറുപടി നൽകി, തന്റെ പ്രകടനത്തിലൂടെ. തമിഴ് നടൻ സൂരിയെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഗരുഡൻ എന്ന ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവും സൂരി തന്നെയാണ്. വീണ്ടും തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ചു എന്ന് തന്നെ പറയാം. ഏതു റോളും തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം ഒന്നുടെ തെളിയിച്ചിരിക്കുന്നു.
കാക്കി സട്ടൈ, എതിർ നീച്ചൽ, പാട്ടാസ്, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ആർ. എസ് ദുരൈ സെന്തിൽകുമാറിന്റെ സംവിധാനത്തിൽ വന്ന ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ചിത്രത്തിൽ സൂരി, എം ശശികുമാർ, ഉണ്ണീ മുകുന്ദൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദവും, വിശ്വസ്തതയും തുടങ്ങിയ കാര്യങ്ങൾ ഒരു എങ്ങനെ തകരും, തകർന്നാൽ എന്ത് സംഭവിക്കാം തുടങ്ങിയ കഥാ പരിസരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മുൻപും കേട്ടുതും, കണ്ടതുമായ കഥയെ മടുപ്പിക്കാതെ കണ്ടിരിക്കാൻ സഹായിച്ചത് അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ്. സൂരിയും ഉണ്ണി മുഖുന്ദനും എം ശശികുമാർ അടക്കം എല്ലാരും അവരുടെ ഭാഗം നല്ല രീതിക്കു തന്നെ ചെയ്തു.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. ചിത്രം എന്താണോ ഡിമാൻഡ് ചെയ്യുന്നെ അതിനനുസരിച്ചു അദ്ദേഹം ചെയ്തിട്ടുണ്ട്. സിനിമയുടെ ആസ്വാദനത്തിനു അത് ഏറെ ഗുണം ചെയ്യുന്നുമുണ്ട്. പ്രതീപ് ഇ രാഘവ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം.
ചിത്രം സംസാരിക്കുന്ന പൊളിറ്റിക്സ് വളരെ വലുതാണ്. ഓരോ സീനിലും വ്യക്തമായ രീതിയിൽ പറയാനുള്ള രാഷ്ട്രീയം സംവിധായകൻ പറഞ്ഞു വെക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കിട്ടേക്കുന്ന പേരുകളടക്കം അത്ര ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്. സിനിമ കാണുമ്പോൾ വ്യക്തമാകും. തെരുവിൽ നിന്നും ഒരു നായക്കുട്ടിയെ എടുത്തു വളർത്തുമ്പോൾ അത് അതിന്റെ യജമാനനോട് കാണിക്കുന്നൊരു സ്നേഹമുണ്ട്, ഒരു വിശ്വസ്തതയുണ്ട് സിനിമയും പറഞ്ഞു പോകുന്നത് അത്തരം തകലങ്ങളിലേക്കാണ്. കൂടുതൽ കഥയിലേക്ക് കടന്നാൽ അത് ആസ്വാധനത്തെ ബാധിക്കും. വിടുതലൈപോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും പരിഗണിക്കണ്ട ഒരു ചിത്രമാണ് ഇതും. ഒരു പക്ഷെ എല്ലാവർക്കും ഇഷ്ട്ടപ്പെടണമെന്നില്ല. ഓരോരുത്തരുടെയും ടേസ്റ്റ് വത്യാസമാണലോ. പതിയെ തുടങ്ങുന്ന ആദ്യപകുതിയിൽ ചെറിയ ചെറിയ തമാശയും പ്രെണയവുമെല്ലാം വരുന്നുണ്ട്. തിയേറ്റർ കാഴ്ചകളിൽ പരിഗണിക്കണ്ട ഒരു ചിത്രം തന്നെയാണ് ഗരുഡൻ.