'കേരളത്തിൽ മതവുമായി ബന്ധപ്പെട്ട് കുറേക്കാലത്തേക്ക് സിനിമ ചെയ്യില്ല' : ഫഹദ് ഫാസിൽ

'കേരളത്തിൽ മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ, കൈകാര്യം ചെയ്യുന്നതിൽ എനിക്ക് പരിമിതികളുണ്ട്. ആളുകൾക്ക് പരുക്കൻ യാഥാർത്ഥ്യങ്ങളെ കുറിച്ച് അറയേണ്ട എന്ന് തോന്നുന്നു.

author-image
anumol ps
Updated On
New Update
fahad fazil

ഫഹദ് ഫാസിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

 


കേരളത്തിൽ മതങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തനിക്ക് പരിമിതികളുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രാൻസ്. നിരൂപക ശ്രദ്ധ നേടിയെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മതങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ പരിമിതികളുണ്ട്. ചില യാഥാർത്ഥ്യങ്ങളെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് താത്പ്പര്യമില്ലെന്നും ഫഹ​ദ് ഫാസിൽ വ്യക്തമാക്കി. ഗലാട്ട പ്ലസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.


'കേരളത്തിൽ മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ, കൈകാര്യം ചെയ്യുന്നതിൽ എനിക്ക് പരിമിതികളുണ്ട്. ആളുകൾക്ക് പരുക്കൻ യാഥാർത്ഥ്യങ്ങളെ കുറിച്ച് അറയേണ്ട എന്ന് തോന്നുന്നു. അവർക്ക് അതൊരു വിനോദമായി തോന്നിയിട്ടുണ്ടായിരിക്കില്ല. ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും സിനിമയിൽ ഇല്ലായിരുന്നിരിക്കണം. സിനിമ പ്രേക്ഷകർക്ക് ഒരു ബോധവത്കരണം കൂടിയാണ് നടത്തിയത്. പക്ഷെ സിനിമയുടെ ഒരു പോയിന്റിൽ എന്റർടെയ്ൻമെന്റ് ഫാക്ടർ ഞങ്ങൾ ഒഴിവാക്കി. അതാണ് ട്രാൻസ് പരാജയപ്പെടാൻ കാരണമായത്. സിനിമയുടെ സെക്കൻഡ് ഹാഫിൽ വ്യത്യാസം വരുത്തിയാൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം. പക്ഷെ മതവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഞാൻ കുറേക്കാലത്തേക്ക് ഒരു സിനിമ ചെയ്യില്ല', എന്ന് ഫഹദ് പറഞ്ഞു. 

fahad fazil trance avesham