നല്ല എനർജി വേണം'; പൃഥ്വി തിരക്കിലാണ്, എമ്പുരാൻ ലൊക്കേഷൻ വീഡിയോ

സംവിധായകൻ പൃഥ്വിരാജ് നിർദേശങ്ങൾ നൽകുന്നതും അഭിനേതാക്കളോട് നല്ല എനർജി വേണമെന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാൻ സാധിക്കും. നടി മഞ്ജു വാര്യരെയും വീഡിയോയിൽ കാണാം.

author-image
Anagha Rajeev
New Update
vgfb
Listen to this article
0.75x 1x 1.5x
00:00 / 00:00

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. സിനിമയുടെ ലൊക്കേഷനിലെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

നിരവധി അഭിനേതാക്കൾ ഭാഗമാകുന്ന രംഗത്തിന്റെ ചിത്രീകരണ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ് നിർദേശങ്ങൾ നൽകുന്നതും അഭിനേതാക്കളോട് നല്ല എനർജി വേണമെന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാൻ സാധിക്കും. നടി മഞ്ജു വാര്യരെയും വീഡിയോയിൽ കാണാം.

2019 ൽ 'ലൂസിഫർ' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട ഈ സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനത്തിനെത്തും. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഫാസിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് സൂചന. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാ​ഗ്രണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം ദീപക് ദേവ് ആണ്.

 

Empuraan