'കൽക്കി 2898 എഡി'യിൽ അപ്രതീക്ഷിക എൻട്രി! ദുൽഖറിന്റെ അതിഥി വേഷം കണ്ട് അമ്പരന്ന് ആരാധകർ

ആരാധകർ ഏറെ ആകാശയോടെ കാത്തിരുന്ന നാ​ഗ് അശ്വിൻചിത്രം കൽക്കി 2898 എഡി  തിയറ്ററുകളിൽ എത്തിയതിനു പിന്നാലെ സോഷ്യൽ മിഡിയയിൽ ചർച്ചയായി ദുൽഖർ സൽമാന്റെ അതിഥി വേഷം.

author-image
Greeshma Rakesh
Updated On
New Update
dq in kalki

A still of Dulquer Salmaan from Kalki 2898 AD

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ആരാധകർ ഏറെ ആകാശയോടെ കാത്തിരുന്ന നാ​ഗ് അശ്വിൻചിത്രം കൽക്കി 2898 എഡി  തിയറ്ററുകളിൽ എത്തിയതിനു പിന്നാലെ സോഷ്യൽ മിഡിയയിൽ ചർച്ചയായി ദുൽഖർ സൽമാന്റെ അതിഥി വേഷം.റിലീസിനു മാസങ്ങൾക്കുമുമ്പ് ദുൽഖർ ചിത്രത്തിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.അതിന്റെ ആകാശയിലായിരുന്നു ആരാധകരും. ഇപ്പോഴിതാ ചിത്രത്തിലെ ദുൽഖറിന്റെ  പ്രകടനം ആരാധകരെ നിരാശരാക്കിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

"എന്തൊരു പ്രകടനം!" എന്നാണ്  ഒരു ആരാധകൻ സോഷ്യൽ മിഡിയയിൽ കുറിച്ചത്."രാജാവ് തിരിച്ചെത്തിയെന്നാണ് മറ്റൊരു ആരാധകന്റെ ട്വീറ്റ്. , "ആൾക്കൂട്ടത്തെ തിയേറ്ററുകളിലേക്ക് കൊണ്ടുവരാൻ നാഗ് അശ്വിനറിയാം എന്നാണ് ആരാധകർ പറയുന്നത്. ദുൽഖറിനെ തിരഞ്ഞെടുത്തത് ഒരു മികച്ച തീരുമാനമാണെന്നാണ്  ചിത്രം കണഅട ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം സംവിധായകൻ നാഗ് അശ്വിനും നായക നടൻ പ്രഭാസും ഇൻസ്റ്റാഗ്രാമിലൂടെ കൽക്കി 2898 എഡിയെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങൾ പങ്കിവച്ചിരുന്നു.മാത്രമല്ല രണ്ട് തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ അതിഥി വേഷങ്ങളും ഇരുവരും സ്ഥിരീകരിച്ചിരുന്നു. ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും ചിത്രത്തിൽ പ്രത്യേക വേഷത്തിലെത്തുമെന്നായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ.കൽക്കിയുടെ ഭാഗമായതിൽ ദുൽഖറിനും വിജയ്ക്കും നാ​ഗ് അശ്വിനും പ്രഭാസും നന്ദിയും പറഞ്ഞിരുന്നു.

കേരളത്തിൽ 280 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. 

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. 'സുമതി'യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോൾ 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും 'യാസ്കിൻ' എന്ന കഥാപാത്രമായ് കമൽഹാസനും 'ഭൈരവ'യായ് പ്രഭാസും 'റോക്സി'യായി ദിഷാ പടാനിയും വേഷമിടുന്നു.

ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് 'കൽക്കി 2898 എഡി'യിൽ ദൃശ്യാവിഷ്കരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ചിത്രത്തിന്റെ റിലീസ് ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

 

dulquer salmaan Prabhas kalki 2898 AD nagashwin