2019ൽ പുറത്തിറങ്ങിയ ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ തിരക്കഥയുമായി ദുൽഖറിനെ സമീപിച്ചതിനെ കുറിച്ചാണ് നടനും തിരക്കഥാകൃത്തുമായി വിഷണു ഉണ്ണികൃഷ്ണൻ തുറന്നു പറഞ്ഞു. നായികാ കഥാപാത്രം മരിച്ചു പോവുമെന്ന് പറഞ്ഞപ്പോൾ ചിരിയോടെ സ്‌ക്രിപ്റ്റ് കേട്ട ദുൽഖർ സൽമാനെ കുറിച്ച് വിഷ്ണു.
നായിക മരിക്കുമെന്ന ട്വിസ്റ്റ് പറഞ്ഞപ്പോൾ ദുൽഖർ അപ്രതീക്ഷിതമായി ചിരിക്കുകയാണണ് ചെയ്തത്. ”കഥ പറഞ്ഞ് തുടങ്ങിയപ്പോൾ പുള്ളി ഇങ്ങനെ കേട്ടിരിക്കുന്നത് മാത്രമെ ഉണ്ടായുള്ളു. അത് കാണുമ്പോൾ ടെൻഷനായിരുന്നു. സ്‌ക്രിപ്റ്റിൽ ഞങ്ങൾക്ക് ഏറ്റവും പേടിയുണ്ടായിരുന്നത് ഹീറോയിന്റെ കഥാപാത്രം മരിച്ചുപോയി എന്നതായിരുന്നു.
നറേഷൻ സമയത്ത് തമാശ സീനുകൾ കേട്ട് പുള്ളി ചിരിച്ചതുമില്ല. പക്ഷെ നായിക മരിക്കുമെന്നത് പറഞ്ഞപ്പോൾ പുള്ളി ചിരിച്ചു. നമ്മൾ അത്ര സീരിയസായി പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു പുള്ളിയുടെ ചിരി. അത് കേട്ടപ്പോൾ പണി പാളിയോയെന്ന് തോന്നലാണ് ആദ്യം വന്നത്. കൂടാതെ നായിക മരിക്കുമെന്ന ട്വിസ്റ്റ് എക്‌സ്‌പെക്ട് ചെയ്തില്ലെന്നും പുള്ളി പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷമായി. പുള്ളിക്കാരന് ഇഷ്ടമാവുകയാണ് ചെയ്തത്.”
”അതുപോലെ സിനിമ ഷൂട്ട് ചെയ്യും മുമ്പ് ദുൽഖർ പറഞ്ഞത് അടക്കമുള്ള ചില കറക്ഷൻസ് ചെയ്തിട്ടാണ് ഷൂട്ട് തുടങ്ങിയത്. അത് പിന്നീട് ദുൽഖർ പറയുകയും ചെയ്തു. ഞാൻ സജഷൻസ് പറയുമ്പോൾ പൊതുവെ ആരും അത് സ്വീകരിച്ച് ചെയ്യാറില്ല. നിങ്ങൾ അത് മനസിലാക്കി ചെയ്തതിൽ സന്തോഷമെന്നാണ് പുള്ളി പറഞ്ഞത്” എന്നാണ് വിഷ്ണു അഭിമുഖത്തിൽ പറയുന്നത്.